ജമ്മുകാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കാശ്മീരിലെ സോപ്പൂരില്‍ സുരക്ഷാ സേനയും പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയിബ (എല്‍.ഇ.ടി) തീവ്രവാദികളുമായി ശക്തമായ ഏറ്റുമുട്ടല്‍. ബുധനാഴ്ച രാവിലെ മുതല്‍ സോപ്പൂര്‍ ജില്ലയിലെ ചാങ്ഖനില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സൈന്യത്തോടൊപ്പം കാശ്മീര്‍ പോലീസും രംഗത്തുണ്ട്.
ഇവിടെ രണ്ട് തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇന്ത്യന്‍ സേനയും കാശ്മീര്‍ പൊലീസും സംയുക്തമായി ഏറ്റുമുട്ടല്‍ നടത്തുന്നത്. പ്രദേശത്തെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുകയാണെന്നായിരുന്നു വിവരം.
ഇതേ തുടര്‍ന്ന് പ്രദേശവാസികളെയെല്ലാം സേന ഒഴിപ്പിച്ച ശേഷമാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്. നിരവധി കേസുകളില്‍ പൊലീസ് തിരയുന്ന സ്വയം പ്രഖ്യാപിത എല്‍.ഇ.ടി കമാന്ററായ അബു ബുസൈഫയും ഇവിടെ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























