തരൂരിന് പിന്തുണയുമായി സുനന്ദയുടെ കുടുംബം

സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ ശശി തരൂരിന് പിന്തുണയുമായി സുനന്ദയുടെ കുടുംബം. ഡല്‍ഹി പോലീസിന് നല്‍കിയ മൊഴിയിലാണ് സുനന്ദയുടെ കുടുംബാംഗങ്ങള്‍ തരൂരിന് അനുകൂലമായ നിലപാടെടുത്തത്. തരൂരും സുനന്ദയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും എന്തെങ്കിലും അസ്വസ്ഥതകളുള്ളതായി സുനന്ദ പറഞ്ഞിട്ടില്ലെന്നും സുനന്ദയുടെ സഹോദരന്‍ മൊഴി നല്‍കി.
സുനന്ദയ്ക്ക് ലൂപ്പസ് രോഗമുണ്ടായിരുന്നതായി മകന്‍ ശിവ് മേനോന്‍ പോലീസിനോട് പറഞ്ഞു. ഡോക്ടര്‍ തന്നതും അല്ലാത്തതുമായ മരുന്നുകള്‍ സുനന്ദ കഴിക്കുന്നുണ്ടായിരുന്നുവെന്നും ശിവ് മേനോന്റെ മൊഴിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























