ഇന്ത്യ-പാക്ക് അതിര്‍ത്തിയിലേയ്ക്ക് യുദ്ധസജ്ജസേന സർവ്വസന്നാഹങ്ങളോടെയും എത്തുന്നു .....5000 സേനാംഗങ്ങള്‍ വീതമുള്ള രണ്ട് തരം യൂണിറ്റുകളാണ് സജ്ജമാക്കുന്നത് . ആക്രമണം, പ്രതിരോധം എന്നിവയാണ് ഈ യൂണിറ്റുകളുടെ ചുമതലകള്‍. 'അടിച്ചാല്‍ ഉടനടി തിരച്ചടിക്കുന്ന' പുതിയ യൂണിറ്റ് അതിര്‍ത്തിയില്‍ സേനയുടെ കരുത്ത് വര്‍ധിപ്പിക്കും എന്ന് തീർച്ച

ഇന്ത്യ-പാക്ക് അതിര്‍ത്തിയിലേയ്ക്ക് യുദ്ധസജ്ജസേന സർവ്വസന്നാഹങ്ങളോടെയും എത്തിക്കഴിഞ്ഞു ...കാലാള്‍പ്പടയ്ക്കു (ഇന്‍ഫന്‍ട്രി) പുറമേ, ആര്‍ട്ടിലറി, സിഗ്നല്‍, കരസേനയുടെ വ്യോമ വിഭാഗം എന്നിവയില്‍ നിന്നുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട യൂണിറ്റിന്റെ ആദ്യ സംഘത്തെ പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആണ് നിയോഗിക്കുന്നത്
5000 സേനാംഗങ്ങള്‍ വീതമുള്ള രണ്ട് തരം യൂണിറ്റുകളാണ് സജ്ജമാക്കുന്നത് . ആക്രമണം, പ്രതിരോധം എന്നിവയാണ് ഈ യൂണിറ്റുകളുടെ ചുമതലകള്‍. 'അടിച്ചാല്‍ ഉടനടി തിരച്ചടിക്കുന്ന' പുതിയ യൂണിറ്റ് അതിര്‍ത്തിയില്‍ സേനയുടെ കരുത്ത് വര്‍ധിപ്പിക്കും എന്ന് തീർച്ച
പുൽവാമ ആക്രമണത്തിന് പകരമായി പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബോംബാക്രമണം രാജ്യത്തിന്റെ പ്രതിരോധ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത സംഭവങ്ങളിലൊന്നായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് നിരന്തരം പ്രകോപനങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പാക് അതിര്‍ത്തികളിലേക്ക് മാത്രമായി സുദ്ധസജ്ജമായ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് - ഐബിജി) രൂപം നൽകാന്‍ തീരുമാനമായത്. .
ഇതിന് പിന്നാലെയാണ് അതിർത്തിയിൽ ഏത് സമയവും യുദ്ധസജ്ജമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു യൂണിറ്റ് സ്ഥാപിക്കുന്നത് . കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചാൽ ഒക്‌ടോബർ അവസാനത്തോടെ ഈ യുണിറ്റിനെ പാകിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിക്കും.
യുദ്ധമില്ലാത്ത സാഹചര്യങ്ങളിൽ പോലും ശത്രുവിനെതിരെ കൃത്യവും മാരകവുമായ മിന്നലാക്രമണങ്ങൾ സംഘടിപ്പിക്കാൻ ഇത്തരമൊരു യൂണിറ്റ് സ്ഥാപിക്കുന്നത്തിലൂടെ സാധിക്കും . കഴിഞ്ഞ മാസങ്ങളിൽ നടന്ന സൈനിക പരിശീലനത്തിൽ ഈ യുണിറ്റിന്റെ മാതൃക സേന വിജയകമായി പരീക്ഷിച്ചിരുന്നു. പാക് അതിർത്തിയിൽ വിന്യസിച്ചതിന് പിന്നാലെ സമാനമായ മറ്റൊരു യൂണിറ്റിനെ ചൈനീസ് അതിർത്തിയിലേക്കും നിയോഗിക്കാൻ സേനയ്‌ക്ക് ആലോചനയുണ്ട്.
പാക് അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത കൂടുതലുള്ള മേഖലകളില്‍ കാലാള്‍പ്പട (ഇന്‍ഫന്‍ട്രി) യെക്കാള്‍ സുസജ്ജമായ ഒരു സേനാ സംഘം അനിവാര്യമാണെന്ന പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തലാണ് ഐബിജി ഗ്രൂപ്പിന് രൂപം നല്‍കുന്നതിനുള്ള പ്രധാനകാരണം
രണ്ട് വിഭാഗമായി തിരിഞ്ഞായിരിക്കും ബാറ്റിൽ യൂണിറ്റിന്റെ പ്രവർത്തനം. അതിർത്തി കടന്നുള്ള ആക്രമണം അടക്കം സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് ആദ്യത്തെ വിഭാഗം (സ്ട്രൈക്ക് കോർപ്‌സ്), ശത്രുവിൽ നിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് രണ്ടാമത്തെ വിഭാഗം (ഹോൾഡിംഗ് കോർപ്‌സ്). ഇത്തരത്തിലുള്ള മൂന്ന് സംഘങ്ങളെയാണ് പാക് അതിർത്തിയിൽ വിന്യസിക്കുന്നത്. ഓരോ സംഘത്തിലും 5000 സേനാംഗംങ്ങൾ എങ്കിലും ഉണ്ടാകുമെന്നാണ് വിവരം.
സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിർത്തിയിൽ വിവിധയിടങ്ങളിൽ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുകഇന്ത്യൻ സൈന്യത്തിന്റെ ഗെയിം ചേഞ്ചർ
അതേസമയം, ഇന്റർഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് ഇന്ത്യൻ പ്രതിരോധ രംഗത്തെ ഗെയിം ചേഞ്ചർ ആകുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്‌ദ്ധരുടെ അഭിപ്രായം.
പരമ്പരാഗതമായി ഇന്ത്യൻ സൈന്യം യുദ്ധരംഗത്ത് സ്വീകരിച്ചുവരുന്ന തന്ത്രങ്ങളിൽ നിന്നും വിഭിന്നമാണ് ഇന്റർഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പിന്റെ പ്രവർത്തന രീതി. മറ്റ് യൂണിറ്റുകളിൽ നിന്നും വിഭിന്നമായി അടിയന്തര ഘട്ടങ്ങളിൽ പെട്ടെന്ന് തന്നെ തീരുമാനമെടുക്കാൻ കഴിയുമെന്നതാണ് ഇന്റർഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും വിദഗ്‌ദ്ധർ പറയുന്നു.
ആഗസ്റ്റ് 4 അര്‍ധരാത്രി മുതല്‍ ജമ്മുകശ്മീരില്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു ..ഇവയെല്ലാം ഓരോന്നായി പിൻവലിച്ചുകഴിഞ്ഞു. ജനജീവിതം സാധാരണ അവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി...ജമ്മു, സാംബ, കത്വ , ഉധംപുർ, റെയ്സി ജില്ലകളിലാണ് ഇൻറർനെറ്റ് സംവിധാനം കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നെങ്കിലും ഇന്നലെ വീണ്ടും വിച്ഛേദിച്ചിരുന്നു. കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഒരോന്നായി നീക്കിവരുന്നതിനോടൊപ്പം മറുവശത്ത് അതിര്‍ത്തി മേഖലകളില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് സേനയൊരുക്കുന്നത്..ഇനിയൊരു ആക്രമണത്തിനുള്ള പഴുതില്ലാത്ത സുരക്ഷയാണ് സേന ലക്ഷ്യമിടുന്നത്
"
https://www.facebook.com/Malayalivartha