പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും ശ്രദ്ധ പിടിച്ചുപറ്റാൻ ഇമ്രാന്റെഅടുത്ത ശ്രമം; പാക് അധീന കാശ്മീരിൽ പ്രധിഷേധ റാലി

കാശ്മീരിൽ നിലനിന്നിരുന്ന പ്രത്യേക അധികാരം എടുത്ത് മാറ്റിയതിനെതിരെ കടുത്ത നിലപാടാണ് പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ഉന്നയിച്ചു പോരുന്നത്. എന്നാൽ തന്നെയും ഓരോന്നും തീർത്തും പരാജയത്തിലേക്കാണ് എത്തിച്ചത്.ഇമ്രാന്റെ കണ്ണുനീർ വെറും മുതലക്കണ്ണീർ മാത്രമാണെന്ന് നൈസർവത്കരിക്കുമ്പോളും അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ പിടിച്ചുപറ്റാൻ പുതിയ നീക്കത്തിനായി പദ്ധതിയിടുകയാണ്. കശ്മീര്‍ വിഷയത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നീക്കം വീണ്ടും ഇന്ത്യ തള്ളിയത്തീബിനെത്തുടർന്ന ഇമ്രാൻ പുതിയ തന്ത്രവുമായി രംഗത്ത് എത്തിയത് തന്നെ. ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് ട്രംപിനെ വീണ്ടും അറിയിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതേത്തുടർന്നാണ് പാക് അധീന കശ്മീരില്‍ വെള്ളിയാഴ്ച പ്രതിഷേധസമ്മേളനം സംഘടിപ്പിക്കുമെന്ന് ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്. ഇമ്രാനിലേക്ക് ശ്രദ്ധ പിടിച്ചുപറ്റാനുള്ള വെറുമൊരു അടവ് മാത്രമാണ്.
അതോടൊപ്പം തന്നെ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലൂടെ ഒരു ബാഹ്യ ഇടപെടലും വേണ്ടെന്ന് ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് ബദലായി മറുപടിയും നൽകിയിരുന്നു. എന്നാൽ ഈ നിലപാട് അംഗീകരിച്ച ട്രംപ് വീണ്ടും നയം മാറ്റുകയാണ്. പിന്നെ ഇന്ത്യയേയും പാകിസ്ഥാനെയും സഹായിക്കാന്‍ തയ്യാറെന്ന് ട്രംപ് ഇന്നലെ വീണ്ടും മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ എങ്ങനെ സഹായിക്കും എന്നത് ട്രംപ് ഇതുവരെ വിശദീകരിച്ചിട്ടില്ല. ഇന്ത്യാ പാകിസ്ഥാന്‍ സംഘര്‍ഷത്തിന് അയവ് വരുന്നുണ്ടെന്നും ട്രംപ് ഇതിനോടൊപ്പം വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ട്രംപിന്‍റെ സഹായം വേണ്ടെന്ന വാദമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കൈക്കൊള്ളുന്നത്. ഈ മാസം . ഇന്ത്യയുടെ നിലപാട് വീണ്ടും വ്യക്തമാക്കുന്നതിനായി മോദി വാഷിംഗ്ടണില്‍ വീണ്ടും ട്രംപിനെ കണ്ടേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.. ഐക്യരാഷ്ട്ര മനുഷ്യവകാശ കൗണ്‍സിലില്‍ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ നിലപാടെന്ന പേരില്‍ കശ്മീര്‍ വിഷയം വീണ്ടും പാകിസ്ഥാന്‍ ഉന്നയിച്ചു എന്നതാണ്. എന്നാൽ ഒരു സംഘടനയുടെയും ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യ കൗണ്‍സിലില്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിനിടെ പ്രതിഷേധസമ്മേളനം സംഘടിപ്പിക്കുമെന്നാണ് ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് . പാക് അധീന കശ്മീരിലെ മുസഫറബാദില്‍ വെള്ളിയാഴ്ച വന്‍ പ്രതിഷേധറാലി നടത്തുമെന്നാണ് ഇമ്രാന്‍റെ പുതിയ പ്രഖ്യാപനം നടത്തിയിരുന്നത്. കശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് ഇമ്രാന്‍ഖാന്‍റെ ഈ തീരുമാനം എന്നത് വ്യക്തമാണ്.
https://www.facebook.com/Malayalivartha