കോൺഗ്രസിന്റെ ലക്ഷ്യം ഇന്ത്യയെ "കോണ്‍ഗ്രസ്" വിമുക്തമാക്കുക ; ആരോപണവുമായി രാജി വച്ച അശോക് തന്‍വാര്‍

ഇന്ത്യയെ "കോണ്‍ഗ്രസ്" വിമുക്തമാക്കാനുള്ള പദ്ധതിയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന ആക്ഷേപവുമായി , രാജിവച്ച ഹരിയാന കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പല നേതാക്കളും വര്‍ഷങ്ങളായി വിദേശത്താണ്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം അവരെ കാണാൻ സാധിക്കുകയുള്ളൂവെന്നും അശോക് തന്‍വാര്‍ പറഞ്ഞു. ഹരിയാന കോണ്‍ഗ്രസ് ഹൂഡാ കോണ്‍ഗ്രസ് ആയി മാറി. രാജി വച്ചെങ്കിലും ഒരു സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കൊപ്പം തന്നെ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളെപ്പോലുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ അവസരം നിഷേധിക്കപ്പെടുന്നുവെന്നും അവസരം കിട്ടുമ്പോള്‍ അതിന് തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ഞങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു, ഞങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി മാത്രമല്ല ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ഹരിയാന സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച അപാകതകള്‍ചൂണ്ടിക്കാണിച്ച് അശോക് തന്‍വര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയ്ക്ക് മുന്‍പില്‍ പ്രതിക്ഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അശോക് തന്‍വര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജി വയ്ക്കുന്നത്. വര്‍ഷങ്ങളായി പാര്‍ട്ടിയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു പക്ഷേ 15 ദിവസം മുന്‍പ് പാര്‍ട്ടിയില്‍ ചേര്‍ന്ന ആള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം നല്‍കി. സൊഹ്ന സീറ്റ് 5 കോടിയ്ക്കാണ് നല്‍കിയതെന്നും അദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























