ഒരു ചാക്ക് ഉള്ളിയുമായി കടന്നു കളഞ്ഞ കള്ളനെ പോലീസ് പിടിച്ചു ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ

ഉത്തര്‍പ്രദേശിൽ ഉള്ളി മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ സി.സി.ടി.വി ക്യാമറ കുടുക്കി. സഹാറന്‍പൂരിലാണ് സംഭവം. ഉള്ളി ചാക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചയാളാണ് ജയിലിലായത്. ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെ കള്ളനെ പിടികൂടി. വെള്ളിയാഴ്ച നഗരത്തിലെ മഹാനഗര്‍ മണ്ഡിയിലെ ഒരു പ്രാദേശിക വ്യാപാരി തന്റെ ഉള്ളി ചാക്ക് മോഷണം പോയതായി പരാതി നൽകിയിരുന്നു. പരാതി കിട്ടിയ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഗോഡൗണ്‍ ഉടമ നൗഷാദ് ഖാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴായിരുന്നു പ്രതിയായ അനീഷ് അഹമ്മദ് ഒരു ചാക്ക് ഉള്ളി മോഷ്ടിക്കുന്നത് കാണാൻ ഇടയായത്.
ഇത് കണ്ട സെക്യുരിറ്റി ജീവനക്കാരന്‍ അനീഷിനെ തടയാന്‍ ശ്രമിച്ചു. പക്ഷേ ഉള്ളി താന്‍ വാങ്ങിയതാണെന്ന് പറഞ്ഞ് കൊണ്ട് അയാൾ മുങ്ങുകയായിരുന്നു. എന്നാൽ പിന്നീടും അനീഷിനെആ പരിസരത്ത് കണ്ടതോടെ സെക്യുരിറ്റി ജീവനക്കാരന്‍ ഇയാളെ പറ്റി പറയുകയായിരുന്നു. ഒട്ടും വൈകാതെ പോലീസ് അനീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മോഷിടിച്ച ഉള്ളി ചാക്കും പോലീസ് കണ്ടെടുക്കുകയുണ്ടായി .
https://www.facebook.com/Malayalivartha


























