പ്രസവ വേദനയെ തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ യാത്ര ചെയ്യവേ ഇന്ധനം തീര്‍ന്നു.... ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

പ്രസവ വേദനയെ തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ യാത്ര ചെയ്യവേ ഇന്ധനം തീര്‍ന്നു. ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ആംബുലന്‍സ് വഴിയില്‍ കുടുങ്ങി. സമയത്തിന് ആശുപത്രിയില്‍ എത്താന്‍ കഴിയാതായി. ഒഡീഷയിലെ ബരിപടയിലാണ് സംഭവം.ചിത്തരഞ്ജന്‍മുണ്ഡെയുടെ ഭാര്യ തുള്‍സി മുണ്ഡയാണ് മരിച്ചത്.
പ്രസവ വേദനയെ തുടര്‍ന്ന് പ്രദേശത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച ഇവരെഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.തുടര്‍ന്ന് ഇവരെ പണ്ഡിറ്റ് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് മാറ്റുന്നതിനിടെയാണ് ഇന്ധനംതീര്‍ന്ന് ആംബുലന്‍സ് വഴിയില്‍ കുടുങ്ങി്. ഇതോടെ അവര്‍ മുക്കാല്‍ മണിക്കൂറോളം വഴിയില്‍ കുടുങ്ങി. പിന്നീട് മറ്റൊരു ആംബുന്‍സ് എത്തിച്ചെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























