പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക്(പിഎംസി ബാങ്ക്) തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മലയാളി ജോയി തോമസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മലയാളി ജോയി തോമസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പിഎംസി ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടറായ ജോയി തോമസിനെ ഒക്ടോബര്‍ 17വരെയാണ് മുംബൈ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. 4,355 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ജോയി തോമസിനെ മുംബൈ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജോയി തോമസിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. റിയല്‍എസ്റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎലിനു(ഹൗസിംഗ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) നല്കിയ 4,355 കോടി രൂപയുടെ വായ്പയില്‍ മൂന്നു വര്‍ഷമായി തിരിച്ചടവ് മുടങ്ങിയിട്ടും നിഷ്‌ക്രിയ ആസ്തിയാക്കി മാറ്റാത്തതിനെത്തുടര്‍ന്നായിരുന്നു റിസര്‍വ് ബാങ്ക് നടപടികളിലേക്കു നീങ്ങിയത്.
https://www.facebook.com/Malayalivartha


























