ഒക്ടോബര്‍ 18, രാജ്യത്തിന് സുപ്രധാന ദിനം; പാകിസ്ഥാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും പ്രമുഖ നഗരങ്ങളിലും ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്

ഒക്ടോബര്‍ 18, രാജ്യത്തിന് സുപ്രധാന ദിനം. പാകിസ്ഥാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും പ്രമുഖ നഗരങ്ങളിലും ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘമാണ് വിവരം പുറത്ത് വിട്ടത്. ഒക്ടോബര്‍ 18-ാണ് ഐഎസ്‌ഐയുടെ പദ്ധതിയിലെ പ്രധാന തീയതി. 18 നു ശേഷം പദ്ധതികള്‍ നടപ്പാക്കാന്‍ ഏതു വിധേയനേയും ഭീകരര്‍ ശ്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളെ പരിഭ്രാന്തി പരത്താനും ശ്രമിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്ത്യയിലെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഗൂഢപദ്ധതി കണ്ടെത്തിയത്. ചാവേര്‍ ബോംബാക്രമണ പദ്ധതിയാണ് ഐഎസ്‌ഐ ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം. ജമ്മുവിലെ രജൗറി, പാക് അധീന കശ്മീര്‍ എന്നീ സ്ഥലങ്ങളിലൂടെ നുഴഞ്ഞു കയറാനാണ് തെഹ്രീക് ഇ- താലിബാന്‍ അഥവാ ജെയ്‌ഷെ ഭീകരര്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. നുഴഞ്ഞു കയറ്റ ശ്രമത്തിന് സഹായകമായി ഇവിടങ്ങളില്‍ പാകിസ്ഥാന്‍ ആര്‍മി ലോഞ്ച് പാഡുകള്‍ ഒരുക്കിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുകയാണ്.
അമൃത്സര്‍, പത്താന്‍കോട്ട്, മുംബൈ സിഎസ്ടി, ഗുജറാത്തിലെ കച്ച് ഏരിയ എന്നിവിടങ്ങളിലാണ് ചാവേര്‍ ബോംബാക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളങ്ങള്‍, ബസ് സ്‌റ്റേഷനുകള്‍, ടൂറിസ്റ്റ് സ്ഥലങ്ങള്‍, എംബസികള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. അതേസമയം സെലിബ്രിറ്റികള്‍, സിനിമാ താരങ്ങള്‍ എന്നിവരേയും ഭീകരര്‍ നോട്ടമിടുന്നുണ്ടെന്നാണ് വിവരം.
മാധ്യമ സ്ഥാപനങ്ങള്‍ക്ക് പോലും പാകിസ്ഥാനില്‍ നിന്ന് കോളുകള്‍ വന്നേക്കാം എന്നും ഐബി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള വ്യാജ കോളുകള്‍, ആശയ വിനിമയം എന്നിവ തടയുന്നതിനുളള വിപുലമായ പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുള്ള മേഖലകളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അമിത് ഷാ ഇന്ത്യയുടെ സുരക്ഷ പദ്ധതികള്‍ സസുക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏതു തരത്തിലുള്ള ആക്രമണങ്ങളേയും ചെറുക്കാന്‍ നിലവില്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സുക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു. സമുദ്രങ്ങള്‍ വഴിയുള്ള വെല്ലുവിളി നേരിടാന്‍ സമുദ്രതീരങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ രഹസ്യാന്വേഷണ വിവരം നല്‍കുന്നതില്‍ പരാജയപ്പെട്ടതിന്റെ വിശദീകരണവും അമിത് ഷാ ഐബിയോടെ തേടിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ അനന്ത്നാഗിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. അതിര്‍ത്തിയിൽ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രങ്ങളില്‍ ഭീകരാക്രമണ സാധ്യത നേരെത്തെ തന്നെ തന്നെ സ്ഥിതീകരിച്ചിരുന്നു. അതിനാൽ തന്നെ സുരക്ഷ ക്രമീകരണങ്ങൾ കര്‍ശനമാക്കിയിരിക്കുകയാണ്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന 'ജയ്‌ഷെ മുഹമ്മദ്' സൈനിക താവളങ്ങളില്‍ ചാവേറാക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നുവെന്ന മുന്നറിയിപ്പ് തള്ളി കളയാതെ സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ജമ്മു-കശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങളിലാണ് അതീവ ജാഗ്രതയോടെയുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. അവന്തിപുര്‍, ഹിന്‍ഡന്‍ ,അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നീ സ്ഥലങ്ങളിലുള്ള വ്യോമസേനാ താവളങ്ങളാണ് സുരക്ഷ ക്രമീകരണങ്ങൾ ബലപ്പെടുത്തിയത്. പത്തോളം പേരുള്ള ചാവേര്‍ സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha


























