രാജ്യത്ത് എത്ര പൗരന്‍മാര്‍ ഉണ്ടെന്ന് അറിയാന്‍ സംവിധാനം ഉണ്ടാകണം; രാജ്യത്ത് എന്‍ആര്‍സി നടപ്പാക്കിയാല്‍ എന്താണ് പ്രശ്നമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

രാജ്യത്ത് എന്‍ആര്‍സി നടപ്പാക്കിയാല്‍ എന്താണ് പ്രശ്നമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് എത്ര പൗരന്‍മാര്‍ ഉണ്ടെന്ന് അറിയാന്‍ സംവിധാനം ഉണ്ടാകണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മംഗളൂരുവല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എത്ര പൗരന്‍മാരാണ് എത്ര വിദേശികളാണ് രാജ്യത്ത് കഴിയുന്നതെന്ന് അറിയേണ്ടേ? ഒരു രാജ്യത്ത് എത്ര പൗരന്‍മാര്‍ ഉണ്ടെന്ന് അവിടുത്തെ സര്‍ക്കാരിന് അറിയാനുള്ള അവകാശം ഇല്ലേ? രാജ്നാഥ് സിംഗ് ചോദിച്ചു. അങ്ങനെയെങ്കില്‍ എന്‍ആര്‍സി നടപ്പാക്കുന്നതില്‍ എന്താണ് തെറ്റെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
എന്‍ആര്‍സി കൊണ്ടുവന്നത് ബിജെപി സര്‍ക്കാരല്ല. സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ എന്‍ആര്‍സി ആരംഭിച്ചത് കോണ്‍ഗ്രസ് ആണ്. ഇപ്പോള്‍ എന്‍ആര്‍സി നടപ്പാക്കുന്നതില്‍ പഴി ഞങ്ങളുടെ മേല്‍ ആരോപിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
എന്‍ആര്‍സിയും പൗരത്വ നിയമ ഭേദഗതിയും രാജ്യത്തെ മുസ്ലീങ്ങളെ ബാധിക്കില്ല. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ സിഎഎ നടപ്പാക്കുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും മതേതര രാജ്യങ്ങളല്ല.
ഇസ്ലാമാണ് ഈ രാജ്യങ്ങളിലെ മതം. അതുകൊണ്ട് തന്നെ മുസ്ലീങ്ങള്‍ ഈ മൂന്ന് രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്നില്ല. ഇന്ത്യയിലെ മതം ഹിന്ദുയിസം അല്ല. ഇന്ത്യ മതേതര രാഷ്ട്രമാണ്, രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ രാജ്യത്ത് എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ദില്ലിയില്‍ നടന്ന പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്‍ആര്‍സിയെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഒരു തിരുമാനവും കൈക്കൊണ്ടിട്ടില്ലെന്നായിരുന്നു മോദിയുടെ പ്രസ്താവന. 2014 ല്‍ എന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ഇതുവരേയും എന്‍ആര്‍സിയെ കുറിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. രാജവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്ന് പ്രതിപക്ഷം നപണ പ്രചരിപ്പിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha