അവളെ ഐപിഎസുകാരിയാക്കും’:കൊലക്കേസ് പ്രതിയുടെ മകളെ ദത്തെടുത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ; സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സുഭാഷ് കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു

സ്ത്രീകളെയും കുട്ടികളെയും ബന്ദിയാക്കിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പൊലീസ് വെടിവച്ച് കൊന്ന സുഭാഷ് ബദ്ദാം എന്നയാളുടെ ഒന്നര വയസ്സുകാരി മകളെയാണ് പൊലീസ് ദത്തെടുത്തത്. കാണ്‍പൂര്‍ മേഖലയിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ ആണ് കുട്ടിയെ ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്.
മകളുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയ സ്ത്രീകളെയും കുട്ടികളെയും തോക്ക് ചൂണ്ടി ബന്ദികളാക്കിയ സുഭാഷൈൻ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കതാരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. തുടര്‍ന്ന് ഇതിനെതിരെ പ്രതികരിച്ച നാട്ടുകാരുടെ ആക്രമണത്തിൽ ഇയാളുടെ ഭാര്യയും കൊല്ലപ്പെട്ടു.. സംഭവം നടന്നയുടന്‍ സ്ഥലത്ത് യുപി ഭീകര വിരുദ്ധ സേന എത്തുകയും പത്ത് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ പൊലീസിന്റെയും കമാന്‍ഡോകളുടെയും നേതൃത്വത്തില്‍ ഇയാളെ വധിച്ച് ബന്ദികളെ മോചിപ്പിക്കുകയുമായിരുന്നു.
ഉത്തർപ്രദേശിലെ കതാരിയ ഗ്രാമത്തിലാണ് നാടിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി സുഭാഷ് ബദ്ദാം സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കിയത്. 6 മാസം മുതൽ 15 വയസ്സു വരെയുള്ള കുട്ടികളാണ് തടവിലാക്കപ്പെട്ടത്. സംഭവം നടന്നയുടൻ സ്ഥലത്ത് യുപി ഭീകര വിരുദ്ധ സേന എത്തി രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പിന്നീട് പൊലീസിന്റെയും കമാൻഡോകളുടെയും നേതൃത്വത്തിൽ നടന്ന രക്ഷാശ്രമത്തിനൊടുവിലാണ് ഇയാളെ വധിച്ച് ബന്ധികളെ മോചിപ്പിച്ചത്. പത്ത് മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് പൊലീസിന് ഇയളെ കീഴടക്കാൻ സാധിച്ചത്. സുഭാഷ് ബദ്ദാമിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൃത്യം ആസൂത്രണം ചെയ്തതിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചത്. 2004-ല്‍ റഷ്യയില്‍ നടന്ന സമാനസംഭവത്തെക്കുറിച്ച് വിശദമായി പഠിച്ചിരുന്നു. ഇതോടൊപ്പം ബോംബ് നിര്‍മിക്കുന്നത് പഠിക്കാനുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തു. കുട്ടികളെ തടവിലാക്കിയുള്ള വിലപേശലിന് വേണ്ടി മാസങ്ങളോളം നീണ്ട ആസൂത്രണമാണ് സുഭാഷ് നടത്തിയത്.
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ സുഭാഷ് നാലുമാസം മുമ്പ് ഒരു കവര്‍ച്ചാക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അതിനാല്‍ ജയിലിലെ സഹതടവുകാര്‍ക്കൊപ്പം ചേര്‍ന്നാണ് കുട്ടികളെ ബന്ദികളാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതെന്നാണ് പോലീസിന്റെ സംശയം. ഇതിനായി ചില തടവുപുള്ളികള്‍ സുഭാഷിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. സഹതടവുകാരുടെ സഹായത്തോടെയാണ് ബോംബുകളും ആയുധങ്ങളും സംഘടിപ്പിച്ചതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സുഭാഷിന്റെ വീട്ടില്‍നവിന്ന് 135 നാടന്‍ ബോംബുകളും തോക്കും തിരകളും കണ്ടെടുത്തിരുന്നു
അതേസമയം, ദത്തെടുത്ത പെണ്‍കുഞ്ഞിനെ തന്നെപ്പോലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥയാക്കാനാണ് തന്റെ ആഗ്രഹമെന്നാണ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞത്. ഗൗരിയുടെ വിദ്യാഭ്യാസ ചെലവുകള്‍ ഉള്‍പ്പെടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മോഹിത് അറിയിച്ചു. ”അവള്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയാകണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമപരമായ നടപടികള്‍ക്ക് ശേഷമാണ് അവളെ ദത്തെടുക്കുന്നത്. അവളെ മികച്ച സ്‌കൂളിലയച്ച് പഠിപ്പിക്കണം.”- മോഹിത് അഗര്‍വാള്‍ പറഞ്ഞു.
മാനുഷിക മൂല്യത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ് മോഹിത് അഗർവാളിന്റെ ഈ പ്രവർത്തി. നിരവധി ബാല്യങ്ങളാണ് മാതാപിതാക്കളുടെ അസാന്മാർഗിക പ്രവർത്തനങ്ങളിൽ പെട്ട് കൊഴിഞ്ഞു പോകുന്നത്. അങ്ങനെ വാടി കൊഴിഞ്ഞു പോയേക്കുമായിരുന്ന ഒരു കുഞ്ഞു ജീവനാണ് ഇപ്പോൾഈ ഐ പി എസുകാരൻ ജീവിതം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha