ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര'; അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു; പള്ളി നിര്‍മാണത്തിനായി സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു; രാമക്ഷേത്രത്തിലെത്തുന്ന തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അയോധ്യ ഭൂമിക്ക് സമീപം 67 ഏക്കര്‍ സ്ഥലം

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് പ്രത്യേക പ്രസ്താവനയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.
ക്ഷേത്രത്തിെന്റ പ്രവര്‍ത്തനങ്ങള്‍ക്കായി 'ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര' എന്ന പേരില്‍ ട്രസ്റ്റിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്നും ക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. പള്ളി നിര്‍മാണത്തിനായി സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
രാമജന്മഭൂമി ട്രസ്റ്റ് സ്വതന്ത്രമായി പ്രവര്‍ത്തിക്കും. രാമക്ഷേത്രത്തിലെത്തുന്ന തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അയോധ്യ ഭൂമിക്ക് സമീപം 67 ഏക്കര്‍ സ്ഥലം അനുവദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ സ്ഥലം ട്രസ്റ്റിന് കീഴിലായിരിക്കും. പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ മതത്തിലും സമുദായത്തിലും ഉള്ളവരുടെ സഹായം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാമജന്മഭൂമി വിഷയത്തില്‍ വിധി വന്നതിനുശേഷം ഇന്ത്യയിലെ ജനങ്ങള്‍ ജനാധിപത്യ പ്രക്രിയകളിലും നടപടിക്രമങ്ങളിലും കൂടുതല്‍ വിശ്വാസം പ്രകടിപ്പിച്ചു തുടങ്ങി. ഇന്ത്യയില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ , ബുദ്ധിസ്റ്റ്, പാര്‍സി, ജെയിന്‍ എന്നിങ്ങനെ എല്ലാവരും ഒരു കുടുംബത്തിെന്റ ഭാഗമാണ്. വികസനം നടപ്പാക്കുന്നത് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടിയാണ്. അതിനായി സര്‍ക്കാര്‍ നടപ്പാക്കിയ 'എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം' എന്ന പദ്ധതിയില്‍ ഏവരും സന്തുഷ്ടരാണെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു.
ഫെബ്രുവരി ഒമ്ബതിന് മുമ്ബ് ട്രസ്റ്റ് രൂപീകരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. അതുപ്രകാരമാണ് തീരുമാനം എടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരമൊരു പ്രസ്താവന സഭയില്‍ പ്രധാനമന്ത്രി നടത്തിയതെന്നതും ശ്രദ്ധേയം.
https://www.facebook.com/Malayalivartha