നിര്‍ഭയ കേസിലെ മൂന്നാം പ്രതി അക്ഷയ് സിംഗ് താക്കൂര്‍ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി

നിര്‍ഭയ കേസിലെ മൂന്നാം പ്രതി അക്ഷയ് സിംഗ് താക്കൂര്‍ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ഇതോടെ ഡല്‍ഹിയിലെ നിര്‍ഭയ ബലാത്സംഗവധക്കേസ്സിലെ മൂന്നാമത്തെ ദയാ ഹര്‍ജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളുന്നത്. സുപ്രീം കോടതി അക്ഷയ് ഠാക്കൂറിന്റെ പുന: പരിശോധന ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും തള്ളിയിരുന്നു.കേസിലെ മറ്റ് രണ്ട് പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിങ് എന്നിവരുടെ ദയാഹര്‍ജികള്‍ രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷയ് താക്കൂറിന്റെ ദയാഹര്‍ജിയും തള്ളിയത്.
ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാവൂ എന്നാണ് നിയമം. അതിനാല്‍ വധശിക്ഷ നീട്ടിവെയ്ക്കാനായി പ്രതികള്‍ ഓരോരുത്തരായി നിയമത്തിന്റെ പഴുതുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ നിര്‍ഭയ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വധശിക്ഷ ഒന്നിച്ച് മാത്രമെന്ന വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. നിര്‍ഭയ കേസില്‍ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും കേന്ദ്രത്തിന്റെ നീക്കം.
https://www.facebook.com/Malayalivartha