അമ്മയെ കുത്തിക്കൊന്ന ശേഷം ബെംഗളൂരുവിൽനിന്നു സോഫ്റ്റ്‍വെയർ എൻജിനീയറായ യുവതി പോയത് ആൻഡമാൻ നിക്കോബാറിൽ അവധിക്കാലം ചെലവഴിക്കാന്‍.... ഒടുവില്‍ സംഭവിച്ചത്

അമ്മയെ കുത്തിക്കൊന്ന ശേഷം ബെംഗളൂരുവിൽനിന്നു സോഫ്റ്റ്‍വെയർ എൻജിനീയറായ യുവതി പോയത് ആൻഡമാൻ നിക്കോബാറിൽ അവധിക്കാലം ചെലവഴിക്കാന്‍.... ഒടുവില്‍ സംഭവിച്ചത്
ഫെബ്രുവരി രണ്ടിനാണ് 52 വയസ്സുകാരിയായ നിര്‍മലയെ മകള്‍ അമൃത കുത്തിക്കൊലപ്പെടുത്തിയത്. സഹോദരന്‍ ഹരീഷിനെയും കുത്തി പരുക്കേല്‍പ്പിച്ചിരുന്നു.ശേഷം ആണ്‍സുഹൃത്തായ ശ്രീധര്‍ റാവുവിനൊപ്പം അമൃത ആന്‍ഡമാനിലേക്ക് പോയി .അഞ്ച് ദിവസത്തെ അവധിക്കാലം അവിടെ ചെലവഴിക്കാനായിരുന്നു അമൃതയുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു...എന്നാൽ l ഇരുവരെയും പോര്‍ട്ട് ബ്ലെയറില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു .
കോല നടത്തിയ ശേഷം ശ്രീധർ റാവു എന്ന സുഹൃത്തിനോടൊപ്പമാണു അമൃത രക്ഷപ്പെട്ടത്. ഇയാൾ ബൈക്കിലെത്തി അമൃതയെയും കൊണ്ട് വിമാനത്താവളത്തിലേക്കു പോയി രക്ഷപ്പെടുകയായിരുന്നു . പരുക്കേറ്റ അമൃതയുടെ സഹോദരൻ ബന്ധുക്കളെ വിളിച്ചശേഷമാണ് നാട്ടുകാർ കാര്യം അറിയുന്നത്
കുറ്റകൃത്യം നടത്തുന്നതിനു മുൻപു ഹൈദരാബാദിലേക്കു സ്ഥലംമാറ്റം ലഭിച്ചെന്ന് അമൃത അമ്മയോടും സഹോദരനോടും പറനഞ്ഞിരുന്നുവത്രെ . ബെംഗളൂരുവിൽനിന്നു ഹൈദരാബാദിലേക്കു പോകണമെന്നും അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ യാതൊരു പ്രകോപനവും ഇല്ലാതെ നാലു മണിയോടെ അമൃത തന്നെ അക്രമിച്ചതായി ഹരീഷ് പൊലീസിനു മൊഴി നൽകി. കരച്ചിൽകേട്ട് ഓടിയെത്തിയപ്പോൾ അമ്മയെയും കുത്തി. തന്നെ കുത്തിയശേഷം രക്ഷപ്പെടുന്നിതു മുൻപ് ഇരുമ്പുവടി ഉപയോഗിച്ചു മർദിച്ചതായും ഹരീഷ് മൊഴി നൽകി
അതേസമയം അമൃത എന്തിനാണ് ഇത് ചെയ്തതെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബത്തിനുള്ള കടത്തിന്റെ പേരിൽ അമൃത അസ്വസ്ഥയായിരുന്നു എന്നും പറയുന്നു .. ശ്രീധര്‍ റാവുവിന് കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
ആന്‍ഡമാന്‍ പൊലീസിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തിയ ശേഷം പോര്‍ട്‌ബ്ലെയറിലെത്തിയാണ് കര്‍ണാടക പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്
https://www.facebook.com/Malayalivartha