ഡല്‍ഹി തെിരഞ്ഞെടുപ്പിലെ പോളിംഗ് 62.59 ശതമാനം... സൂക്ഷ്മ പരിശോധനകാരണമാണ് വൈകിയതെന്ന് വിശദീകരണം

ഡല്‍ഹി നിയമസഭാ തെിരഞ്ഞെടുപ്പില്‍ 62.59 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. വോട്ടിംഗ് സംബന്ധിച്ച സൂക്ഷ്മ പരിശോധനകള്‍ നടത്തേണ്ടതിനാലാണ് പോളിംഗ് സംബന്ധിച്ച വിവരങ്ങള്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം തവണ സൂക്ഷ്മ പരിശോധന നടത്തിയെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് ശതമാനം കൂടുതല്‍ പോളിംഗ് നടന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. വെല്ലിമാരന്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത്. 71.6% വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്. ഷെഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഒഖ്‌ല മേഖലയില്‍ 58.84 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്.പോളിംഗ് ശതമാനം പുറത്തുവിടാത്തതില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉള്‍പ്പെടെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























