വനിതാ ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവച്ച് കൊന്നു, അവിഹിതബന്ധം ഉണ്ടെന്ന് സംശയം

ഹരിയാനയില്‍, ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി മുനേഷം ഗോദരയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഇയാള്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.
യുവതി സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ലൈസന്‍സുള്ള തന്റെ തോക്കില്‍ നിന്ന് ഭര്‍ത്താവ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ആയിരുന്നു സംഭവം. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചതെന്ന് ഇയാള്‍ തന്നെ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതിക്ക് അത്തരത്തില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് വനിതാ നേതാവിന്റെ കുടുംബം പറയുന്നത്. പ്രതിക്കും, മറ്റൊരു ബിജെപി നേതാവിനും ഭാര്യക്കുമെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























