ദളപതിക്കു വമ്പന്‍ വരവേല്‍പ്പ് ഒരുക്കി ആരാധകര്‍; രണ്ടുദിവസം നീണ്ട ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലിനും ത്തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്ക് ശേഷം ലൊക്കേഷനിലെത്തിയ വിജയ്ക്ക് ആരാധകരുടെ വമ്പന്‍ വരവേല്‍പ്പ്

രണ്ടുദിവസം നീണ്ട ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലിനും ത്തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്ക് ശേഷം ലൊക്കേഷനിലെത്തിയ വിജയ്ക്ക് ആരാധകരുടെ വമ്പന്‍ വരവേല്‍പ്പ് . ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കു നേരെ കൈവീശുന്നതും സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വീഡിയോയാണ് വൈറല്‍ ആകുന്നത്.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിജയ്യുടെ രാഷ്ട്രീയപ്രവേശനം ഉറപ്പിച്ചിരിക്കുകയാണ്് ആരാധകര്‍. ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാന്‍ ദളപതി രാഷ്ട്രീയത്തിലേക്ക് എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. മകന്‍ രാഷ്ട്രീയത്തില്‍ വരാനുള്ള സാധ്യതയുണ്ടെന്ന് വിജയ്യുടെ അച്ഛനും നിര്‍മാതാവുമായ എസ്.എ. ചന്ദ്രശേഖര്‍ നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ കുറേവർഷങ്ങളായി വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് നേരിട്ട് പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല. എന്നാൽ, 2018-ൽ പുറത്തിറങ്ങിയ ’സർക്കാർ’ എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ നടത്തിയ പരാമർശം ആരാധകർ ഏറ്റെടുത്തിരുന്നു. ജീവിതത്തിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവർത്തിക്കണമെന്ന് കാണിച്ചുകൊടുക്കുമെന്നുമായിരുന്നു വിജയ്‌യുടെ പ്രസ്താവന. മുപ്പതു മണിക്കൂര്‍ സമയം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടും വിജയിയുടെ വീട്ടില്‍ നിന്ന് നികുതി വെട്ടിനുള്ള തെളിവുകളോ പണമോ കണ്ടെടുത്തിരുന്നില്ല.
https://www.facebook.com/Malayalivartha


























