വിരിഞ്ഞത് പെണ്‍പൂക്കള്‍, ആ പുരസ്‌കാരവും മോദി നേടി; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസക്കാര്യത്തില്‍ വന്‍നേട്ടമുണ്ടാക്കിയ കേന്ദ്ര സര്‍ക്കാരിന് ഐക്യരാഷ്ട്രസഭയുടെ അനുമോദനം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസക്കാര്യത്തില്‍ വന്‍നേട്ടമുണ്ടാക്കിയ കേന്ദ്ര സര്‍ക്കാരിന് ഐക്യരാഷ്ട്രസഭയുടെ അനുമോദനം. യുനസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എജ്യൂഷേക്കണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) ഡയറക്ടര്‍ ജനറല്‍ ആന്ദ്രേ അസൗലേയാണ് രാജ്യം കൈവരിച്ച നേട്ടത്തെ പ്രശംസിച്ചത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിജയിച്ചു. മഹാത്മാഗാന്ധിയുടെ പാരമ്പര്യം വഴി യുനസ്‌കോയുടെ ലക്ഷ്യത്തെയും കാഴ്ചപ്പാടിനെയും സ്വാധീനിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്, അവര്‍ പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അവര്‍ മനുഷ്യ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്‌റിയാലിനെ സന്ദര്‍ശിച്ചു.
വിദ്യാലയങ്ങളില്‍ ചേരുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇതാദ്യമായി ആണ്‍കുട്ടികളെ പിന്തള്ളിയ കാര്യം ബജറ്റില്‍ ധനമ്രന്തി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതി വലിയ വിജയമായതായും പ്രൈമറി സ്‌കൂളുകളില്‍ ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം 94.32 ശതമാനമായതായും ആണ്‍കുട്ടികളുടെ എണ്ണത്തെ (89.28 ശതമാനം) പിന്തള്ളിയതായും അവര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും നിഷാന്ത, ലീപ്, സ്മാര്‍ട്ട് ക്ലാസ് റൂം, ധ്രുവ് തുടങ്ങിയ പദ്ധതികളുടെ വിശദാംശങ്ങളും കേന്ദ്രമന്ത്രി പൊഖ്‌റിയാല്‍ യുനസ്‌കോ ഡയറക്ടറെ അറിയിച്ചു.
https://www.facebook.com/Malayalivartha


























