നേതാക്കളുടെ വിദ്വേഷ പരാമര്ശങ്ങള് നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപിക്കു തിരിച്ചടിയായി; പ്രസ്തവാനയുമായി ഡല്ഹി ബിജെപി അധ്യക്ഷന് മനോജ് തിവാരി

നേതാക്കളുടെ വിദ്വേഷ പരാമര്ശങ്ങള് നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപിക്കു തിരിച്ചടിയായി. പ്രസ്തവാനയുമായി ഡല്ഹി ബിജെപി അധ്യക്ഷന് മനോജ് തിവാരി . ഇത്തരത്തില് വിദ്വേഷ പ്രചാരണം നടത്തുന്നവരെ പാര്ട്ടിയില്നിന്നും പുറത്താക്കണമെന്നും തിവാരി ആവശ്യപ്പെടുകയുണ്ടായി.
ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ തീവ്രവാദിയുമായി താരതമ്യപ്പെടുത്തിയ പര്വേഷ് വര്മയുടെയും ഇതിനെ പിന്തുണച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെയും അഭിപ്രായങ്ങള് വിദ്വേഷ പ്രചാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതു പാര്ട്ടിക്കു വലിയ നഷ്ടമുണ്ടാക്കിയെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി . ഏതു നേതാവായാലും വിദ്വേഷ പ്രസംഗം നടത്തിയാല് അവര്ക്കെതിരെ കര്ശന നടപടിയെടുക്കണം. ഇത്തരക്കാരെ സ്ഥിരമായി പാര്ട്ടിയില്നിന്നു പുറത്താക്കണമെന്നും പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള് നടത്തുന്നവര്ക്ക് തെരഞ്ഞെടുപ്പില് മത്സരിക്കാനുള്ള അവകാശം എടുത്തുകളയുന്നതു പോലുള്ള സംവിധാനം കൊണ്ടുവരണമെന്നും തിവാരി ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha























