കൊറോണയെ നേരിടാൻ സംസ്ഥാനങ്ങളില്‍ നിന്ന് നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കുന്നു.....എല്ലാ നിയന്ത്രണങ്ങളും കേന്ദ്രത്തിന്റെ കൈകളിലേക്ക്...നടപ്പാക്കുന്നത് ദേശീയ ദുരന്ത നിവാരണ നിയമം

കൊറോണ വൈറസിനെ നേരിടാനുള്ള നിയന്തണങ്ങള്‍ നടപ്പാക്കുന്നതിന്റെ ചുമതല സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നു. പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ ദുരന്ത നിവാരണ നിയമം ഇതിനായി നടപ്പാക്കും മെന്നാണ് വിവരം. രാജ്യത്ത് ആദ്യമായിട്ടാകും ഇത് നടപ്പാക്കുന്നത്. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി,സംസ്ഥാന പോലീസ് മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമം നടപ്പാകുന്നതോടെ കൊറോണയെ നേരിടുന്നതിനുള്ള നടപടികള്‍ പൂര്‍ണ്ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും. ആരോഗ്യരംഗം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും കൊറോണ വൈറസ് വ്യാപനം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലം ചൂണ്ടിക്കാട്ടുന്നു.
രാജ്യമൊട്ടാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത് ഇത് കര്‍ഫ്യൂവിന് തുല്യമായിരിക്കുമെന്നും നിര്‍ദേശങ്ങള്‍ അനുസരിക്കുക തന്നെ വേണ്ടിവരുമെന്നുമായിരുന്നു. ദേശീയ ദുരന്ത നിവാരണ നിയമം നടപ്പിലാക്കുമ്പോള്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇതനുസരിച്ചുള്ള നടപടികളുണ്ടാകും. ഈ നിയമം അനുസരിച്ച് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയോ അതിന് സമാനമായ പിഴയോ അടക്കമുള്ള ശിക്ഷകള്‍ ലഭിക്കാനുള്ള വകുപ്പുകളുണ്ട്.
ലോക്ക്ഡൗണിനായി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍, നിയന്ത്രണ നടപടികള്‍ ലംഘിക്കുന്ന ആര്‍ക്കും ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ക്കും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 നും കീഴില്‍ ആറ് മാസം വരെ ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha