Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

11,000 തടവുകാര്‍ക്ക്​ എട്ട് ആഴ്ചത്തെ പരോള്‍; . ജയിലുകളില്‍ കോവിഡ് -19 വ്യാപനം ഒഴിവാക്കുന്നതിന് നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

28 MARCH 2020 07:05 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടും കൊറോണ ഭീതിയിലാണ് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യമൊട്ടാകെ 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉത്തര്‍പ്രദേശിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 11,000 തടവുകാര്‍ക്ക്​ എട്ട്​ ആഴ്ചത്തേക്ക് പരോള്‍ അനുവദിക്കുമെന്ന്​ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ജയിലുകളില്‍ കോവിഡ് -19 വ്യാപനം ഒഴിവാക്കുന്നതിനാണ്​ നടപടി.

ഏഴു വര്‍ഷത്തില്‍ താ​ഴെ ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ്​ പരോള്‍ അനുവദിക്കുന്നത്. തടവുകാരെ തിങ്കളാഴ്ച മുതല്‍ വിട്ടയക്കുമെന്ന്​ ഡി.ജി.പി അറിയിച്ചു. കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളില്‍ തിരിച്ചെത്തിക്കാന്‍ ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍ 1,000 ബസ്​ സര്‍വിസുകള്‍ അനുവദിച്ചിരുന്നു. സംസ്ഥാനത്തി​ന്റെ അതിര്‍ത്തികളില്‍ കുടുങ്ങിയ​ കുടുംബങ്ങള്‍ക്ക്​ ​ ഭക്ഷണവും ​ വെള്ളവും അവശ്യവസ്​തുക്കളും നല്‍കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നിര്‍ദേശിച്ചിരുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ വാഹനമില്ലാത്തതിനാല്‍ 300-400 കിലോ മീറ്റര്‍ നടന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പോകുന്നത്. വൈറസ് വ്യാപനം തടയാന്‍ ഏവരും വീട്ടിലിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ അവസ്ഥയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കാല്‍ നടയായി യാത്ര പോകുന്നതിലെ അപകടം മനസിലാക്കിയാണ് യു പി സര്‍ക്കാരിന്റെ നടപടി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് സര്‍വീസുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം യാത്രക്കാര്‍ക്ക് ഭക്ഷണവും വെളളവും മറ്റു യാത്ര സൗകര്യങ്ങളും ഒരുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരക്കുമ്ബോള്‍ ഉളള ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം ഏറെ ആശങ്കയുണ്ടാക്കുന്നു.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണ്‍ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചെറുഗ്രാമങ്ങളുള്‍പ്പെടെ എല്ലായിടത്തും ലോക്ക് ഡൗണ്‍ സമ്ബൂര്‍ണമാണ്. പലയിടത്തും ചരക്ക് നീക്കവും പ്രതിസന്ധിയിലായിട്ടുണ്ട്. വീടില്ലാത്തവര്‍ക്ക് അഭയ കേന്ദ്രങ്ങളൊരുക്കുന്ന നടപടി ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നതുതന്നെ പ്രതിസന്ധി ഏറെയാണ്. .

ലോക്ക് ഡൗണ്‍ നാലാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ പ്രമുഖ നഗരങ്ങളെല്ലാം വിജനമാണ്. ചെറുപട്ടങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി സമാനമാണ്. അവശ്യ സേവനങ്ങളൊഴികെ കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, അതിര്‍ത്തികള്‍ അടച്ചതിനാല്‍ പല സംസ്ഥാനങ്ങളിലേക്കുമുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലാകുന്നുണ്ട്. ചരക്കുകള്‍ കൊണ്ടുപോകാന്‍ അനുമതിയുണ്ടെങ്കിലും പലയിടത്തും പൊലീസ് വാഹനങ്ങള്‍ തടയുന്നതായാണ് പരാതി.

വീടില്ലാത്തവരുടെ ജീവിതമാണ് ഏറെ ദുരിതപൂര്‍ണമായിട്ടുള്ളത്. ഇവര്‍ക്ക് ‌അഭയ കേന്ദ്രങ്ങളൊരുക്കാനുള്ള നടപടികള്‍ ഇപ്പോഴും പാതി വഴിയിലാണ്. സ്കൂളുകള്‍ അഭയ കേന്ദ്രങ്ങളാക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. മഡ്ഗാവ് റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം അഭയ കേന്ദ്രമൊരുക്കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ 45 പേര്‍ക്കാണ്​ കോവിഡ്​19 സ്ഥിരീകരിച്ചിട്ടുള്ളത്​. 11​ പേര്‍ക്ക്​ രോഗം ഭേദമാവുകയും ചെയ്​തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (24 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (55 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends