യു.പിയില്‍ വീണ്ടും കൂട്ടബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഉത്തര്‍ പ്രദേശില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായ ബദാവുനില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. സഹോദരിമാരായ രണ്ട് കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. പുറത്തേക്ക് പോയ കുട്ടികള്‍ തിരിച്ചെത്താന്‍ വൈകുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സഹായത്തിനായുള്ള അവരുടെ നിലവിളി കേട്ടത്.
ശബ്ദം കേട്ടെത്തിയ ഗ്രാമവാസികള്‍ പ്രതികളെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇവരില്‍ രണ്ടു പേര്‍ സഹോദരങ്ങളാണ്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് സൗമിത്ര യാദവ് പറഞ്ഞു. പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 14,?15 വയസ് പ്രായമുള്ള രണ്ട് സഹോദരിമാരെ വീട്ടില്‍ നിന്നും കാണാതാവുകയും അടുത്ത ദിവസം അവരെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരെ ബലാത്സംഗം ചെയ്ത ശേഷം മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നായിരുന്നു ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















