സത്യം തട്ടിപ്പ് കേസില്‍ രാമലിംഗ രാജുവിന് ഏഴു വര്‍ഷം തടവും അഞ്ചുകോടി രൂപ പിഴയും വിധിച്ചു

സത്യം ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ സത്യം കംപ്യൂട്ടേഴ്‌സ് സ്ഥാപകന്‍ ബി. രാമലിംഗ രാജുവിന് ഏഴു വര്‍ഷം തടവും അഞ്ചുകോടി രുപ പിഴയും ശിക്ഷവിധിച്ചു. ഹൈദരാബാദിലെ സിബിഐ കോടതിയുടേതാണു വിധി. കേസില്‍ രാമലിംഗ രാജു ഉള്‍പെടെ 10 പേരെയാണു കോടതി കുറ്റക്കാരായി കണ്‌ടെത്തിയിരിക്കുന്നത്.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കള്ളക്കണക്കു ചമയ്ക്കല്‍, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നിവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. രാമലിംഗ രാജുവിന്റെ സഹോദരന്മാരായ രാമ രാജു, സൂര്യനാരായണ രാജു എന്നിവരും പ്രതികളാണ്.
ഇന്ത്യയിലെ നാലാമത്തെ ഐ.ടി കമ്പനിയായ സത്യം കമ്പ്യൂട്ടേഴ്‌സ് കണക്കുകളില്‍ കൃത്രിമം കാട്ടി ഓഹരിയുടമകളില്‍ നിന്ന് പതിനാലായിരം കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
2009 ജനുവരി ഏഴിനാണു സത്യം തട്ടിപ്പു കേസ് പുറത്തുവന്നത്. കമ്പനിയുടെ ആസ്തിയും ബാങ്ക് ബാലന്‍സും പെരുപ്പിച്ചു കാട്ടാനും ബാധ്യതകള്‍ കുറച്ചു കാട്ടാനും വ്യാജരേഖകള്‍ ചമച്ച് ഓഹരിയുടമകളെ ചതിച്ചുവെന്നാണു കേസ്.
രാജുവിന്റെ സഹോദരനും സത്യം കംപ്യൂട്ടേഴ്‌സിന്റെ മുന്‍ മാനേജിങ് ഡയറക്ടറുമായ ബി.രാമരാജു, മുന്‍ സിഇഒ വദ്‌ലമണി ശ്രീനിവാസ്, മുന്‍ ഓഡിറ്റര്‍മാരായ സുബ്രമണി ഗോപാലകൃഷ്ണന്‍, ടി.ശ്രീനിവാസ്, രാജുവിന്റെ മറ്റൊരു സഹോദരന്‍ ബി.സൂര്യനാരായണ രാജു, മുന്‍ ജീവനക്കാരായ ജി.രാമകൃഷ്ണ, ഡി.വെങ്കട്ട്പതി രാജു, ശ്രീശൈലം, കമ്പനിയുടെ മുന്‍ ചീപ് ഓഡിറ്റര്‍ വി എസ്.പ്രഭാകര്‍ ഗുപ്ത എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാവരും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















