ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...

ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദേശിയപാത 31 ൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. കോർഹ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബസ്ഗർഹ ഗ്രാമത്തിന് സമീപമാണ് സംഭവം.
ജാർഖണ്ഡിൽ നിന്ന് കതിഹാറിലെ വീടുകളിലേക്ക് വരികയായിരുന്ന തൊഴിലാളികളാണ് പിക്കപ്പ് വാനിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ വാൻ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രഥമിക സൂചനകളുള്ളത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഏഴു പേർ മരിച്ചു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആറു പേർ മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടേയും ആരോഗ്യ നില ഗുരുതരമാണ്. മരണ നിരക്ക് കൂടിയേക്കാമെന്ന് പൊലീസ് . 35 മുതൽ 40 വരെ ആളുകൾ പിക്കപ്പ് വാനിൽ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്.
രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























