Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വര്‍ഷങ്ങള്‍ക്ക് ശേഷം..'അമ്പിളി'യെ അറിയാൻ ആർട്ടിമിസ് 2....ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്..ആരൊക്കെയാണ് യാത്രയിൽ ഉള്ളത്..?


ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം.. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി..ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്..വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി..


സംവിധായകൻ രഞ്ജിത്തിനെതിരേ നടിയുടെ പീഡനപരാതി..സി പി എം കേന്ദ്രങ്ങൾ നടത്തിയ ഇടപെടലുകൾ കൊച്ചി പോലീസ് നിഷ്കരുണം തള്ളി.. രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ ഇലക്ഷൻ കാലത്ത് പാർട്ടിക്ക് ദോഷമുണ്ടാകുമെന്ന് സിപിഎം മനസിലാക്കി..


രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്...എപിക് ഫ്യൂറി അവസാനിച്ചു.. ഇറാന്‍റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായി..വിചിത്ര പ്രഖ്യാപനം..


  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ സമാപിക്കും, സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് സാധ്യത, പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് സീതാറാം യെച്ചൂരി

18 APRIL 2015 07:41 AM IST
മലയാളി വാര്‍ത്ത.

സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് നാളെ സമാപിക്കും. എന്നാല്‍ സെക്രട്ടറി ആരാണെന്നുള്ള കാര്യത്തെക്കുറിച്ച് ഇതുവരെ തീരുമാനമായില്ല. എന്നാല്‍ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ സെക്രട്ടറിയെ നിര്‍ദ്ദേശിക്കുന്നത് സ്ഥാനമൊഴിയുന്ന സെക്രട്ടറിയാണെന്നും എന്നാല്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും സെക്രട്ടറിയെ നിര്‍ദ്ദേശിക്കാമെന്നും പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
രാഷ്ട്രീയ നയസമീപനങ്ങള്‍ രൂപീകരിച്ചതിലും അവ നടപ്പാക്കിയതിലും പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ഇത് പരിഹരിക്കുന്നതിനായി പാര്‍ട്ടി പ്‌ളീനം വിളിച്ചു ചേര്‍ക്കുമെന്നും യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികളില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണും. പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ച കൊണ്ടു മാത്രം അവസാനിക്കുന്ന പ്രകിയ അല്ല സി.പി.എമ്മിന്റേത്. വിമര്‍ശനങ്ങളെ കുറിച്ച് ഗൗരവമായ ചര്‍ച്ച നടത്തുന്നതിന് പ്‌ളീനം വിളിച്ചു ചേര്‍ക്കുമെന്നും യെച്ചൂരി വിശദീകരിച്ചു. പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച നാടകീയത ഉണ്ടാവില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സാധാരണ നിലവിലെ ജനറല്‍ സെക്രട്ടറിയാണ് പുതിയ സെക്രട്ടറിയെ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് വേണമെങ്കിലും ജനറല്‍ സെക്രട്ടറിയുടെ സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കഴിഞ്ഞ ദിവസം സംഘടനാതലത്തില്‍ മാറ്റം വേണമെന്ന് കരട് രാഷ്ട്രീയ പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ്, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്. യുവാക്കളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ടായി. കേന്ദ്ര നേതൃത്വത്തിന് ഉണ്ടായ പിഴവാണ് പാര്‍ട്ടിയെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത്. 2009 ലും 2014 ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി, സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിലും ആ സഖ്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിലും പരാജയപ്പെട്ടതായും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. പാര്‍ട്ടി സംവിധാനത്തില്‍ തന്നെ പൊളിച്ചെഴുത്തു വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിത്; വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (8 minutes ago)

NASA കുതിച്ചുയര്‍ന്ന് നാസയുടെ ചാന്ദ്ര ദൗത്യം;  (46 minutes ago)

EARTHQUAKE ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം;  (57 minutes ago)

പഴയതു പോലെ പോലിസിൽ ആഭ്യന്തര വകുപ്പിന് ഒരു റോളുമില്ല.  (2 hours ago)

US നാറ്റോ പിളരുന്നു!  (2 hours ago)

"ബാലഗോപാലിന്റെ ജാതകം ' തിരുത്തി അയിഷ,ഗോപാലൻ തോറ്റു...! പെണ്ണുങ്ങൾ കൂട്ടത്തോടെ തൊലിയുരിച്ച് വിടുന്നു..!"  (2 hours ago)

ക്രിസ്തുവിന്‍റെ അന്ത്യഅത്താഴ ദിവസം ഭൂമി പിളർത്തി ഭൂചലനം..! കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചു ! ആഞ്ഞടിച്ച് സുനാമി സര്‍വ്വനാശം...!  (2 hours ago)

പൊതുയോഗത്തിനു സൗകര്യം ഒരുക്കാൻ പറ്റിയ മൈതാനം ലഭ്യമല്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്തേക്കില്ല  (2 hours ago)

ക്രൈസ്തവ സഭകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അവരുമായി ആശയ വിനിമയം നടത്തും; എഫ്‌സിആര്‍എ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് ആശങ്ക പരിഹരിച്ച ശേഷമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ  (2 hours ago)

തളിപ്പറമ്പില്‍ എൽ ഡി എഫ് സ്ഥാനാർത്ഥി പികെ ശ്യാമള തോല്‍ക്കുമെന്ന് പാര്‍ട്ടി അണിയറയില്‍ ആശങ്ക; വോട്ടുചോര്‍ച്ച തടയാൻ മുതിര്‍ന്ന നേതാക്കളായ എം.വി.ജയരാജന്‍, പി.ജയരാജന്‍ എന്നിവരെ കളത്തിലിറക്കി  (2 hours ago)

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (7 hours ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (7 hours ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (8 hours ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (8 hours ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (8 hours ago)

Malayali Vartha Recommends