വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

കാറില്‍ സഞ്ചരിക്കവെ കുട്ടി വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടമുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും വാഹന ഉടമയ്‌ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. ഭാല്‍സ്വ മേല്‍പാലത്തില്‍ മാര്‍ച്ച് 27നായിരുന്നു സംഭവം.
കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന കുട്ടി എറിഞ്ഞ വാട്ടര്‍ ബലൂണ്‍ ദേഹത്തേക്കു വീണതോടെ ബൈക്ക് യാത്രികന്‍ ബാലന്‍സ് തെറ്റി മേല്‍പാലത്തിന്റെ ചുമരില്‍ ഇടിക്കുന്നതും താഴേക്കു വീഴാതെ കഷ്ടിച്ച് രക്ഷപ്പെടുന്നതുമായ വിഡിയോ പ്രചരിച്ചിരുന്നു. അതെല്ലാം കണ്ടു കാറിന്റെ മുന്‍ സീറ്റിലിരുന്ന സ്ത്രീ ചിരിക്കുന്നതും വിഡിയോയിലുണ്ട്.
https://www.facebook.com/Malayalivartha


























