ഇനി ഇവരില്ല, യാദവും ഭൂഷണും അടക്കം 4 പേരെ ആം ആദ്മി പാര്‍ട്ടി പുറത്താക്കി, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണു നടപടി

ആം ആദ്മിയുടെ വിമത നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, ആനന്ദ്കുമാര്‍, അജിത് ഝാ എന്നിവരെ എഎപിയില്‍ നിന്നും പുറത്താക്കി. അച്ചടക്കരാഹിത്യം കാണിച്ചതിനെ തുടര്‍ന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്നുമാണ് ഇവര്‍ക്കെതിരെ നടപടി. കാരണം കാണിക്കല്‍ നോട്ടിസിനു ലഭിച്ച മറുപടി തൃപ്തികരമല്ലെന്നു വിലയിരുത്തിയാണു പാര്‍ട്ടി അച്ചടക്കസമിതി തീരുമാനത്തിലെത്തിയത്.
പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗേന്ദ്ര യാദവ് ഉന്നയിച്ചിരുന്നത്. കേജ്‌രിവാള്‍ പാര്‍ട്ടിയുടെ ഭരണഘടന ലംഘിച്ചെന്ന് ആരോപിച്ച യാദവ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ നേതൃത്വത്തിനു ധൈര്യമുണ്ടോ എന്നും വെല്ലുവിളിച്ചു. പാര്‍ട്ടിയില്‍ ആരുടെയും അഭിപ്രായം കേജ്‌രിവാള്‍ കേട്ടിരുന്നില്ലെന്നാണ് യോഗേന്ദ്ര യാദവ് ഉന്നയിക്കുന്ന പ്രധാന കാര്യം.
പാര്‍ട്ടിയെ എതിര്‍ത്ത് കൊണ്ടാണ് കേജ്‌രിവാള്‍ തീരുമാനങ്ങളെടുത്തിരുന്നതെന്നും യോഗേന്ദ്ര യാദവ് പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും രാഷ്ട്രീയകാര്യ സമിതിയെ പരിഗണിച്ചില്ല. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ ഗൂഢനീക്കങ്ങളിലൂടെ ഒഴിവാക്കി. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പാര്‍ട്ടി സ്വരാജ്, ജനാധിപത്യ സംസ്‌കാരം എന്നിവയെക്കുറിച്ച് പറയുമ്പോള്‍ ചിരിക്കാതിരിക്കാന്‍ സാധിക്കുന്നില്ലെന്നും യാദവ് പരിഹസിച്ചു.
അച്ചടക്ക സമിതി അംഗങ്ങളായ പങ്കജ് ഗുപ്ത, ആശിഷ് ഖേതന്‍ എന്നിവര്‍ ക്രമക്കേട് നടത്തിയതായി പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. വ്യാജ കമ്പനിയില്‍ നിന്ന് രണ്ടു കോടി രൂപ പങ്കജ് കൈപ്പറ്റി. പണം വാങ്ങി സ്വകാര്യ കമ്പനിയെ അനുകൂലിച്ച് വാര്‍ത്ത എഴുതിയ വ്യക്തിയാണു ഖേതനെന്നും ഭൂഷണ്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























