കശ്മീര്‍ പ്രശ്നം യു.എന്‍ സുരക്ഷാസമിതിയില്‍ ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമത്തിന് തടയിട്ട് ഇന്ത്യ

യു.എന്‍ സുരക്ഷാസമിതിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമത്തിന് തടയിട്ട് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബീജിങ്ങിന്റെ ഇടപെടലിനെ ശക്തമായി നിരാകരിക്കുന്നുവെന്ന് ഇന്ത്യ അറിയിച്ചു.''ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് യു. എന്‍ സുരക്ഷാ സമിതിയില്‍ ചര്‍ച്ച ആരംഭിക്കാനുള്ള ശ്രമം ചൈന നടത്തി.
ഇന്ത്യയുടെ ആഭ്യന്തര വിഷയം സംബന്ധിച്ച ഒരു പ്രശ്‌നം ഉന്നയിക്കാന്‍ ചൈന ശ്രമിക്കുന്നത് ഇതാദ്യമല്ല. മുമ്പത്തെ അവസരങ്ങളിലെന്നപോലെ ചൈനയുടെ നടപടിക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ലഭിച്ചില്ല''- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപെടലിനെ ശക്തമായി നിരാകരിക്കുന്നുവെന്നും ചൈന ഇത്തരം ശ്രമകരമായ നടപടികളില്‍ നിന്ന് മാറി ശരിയായ നിഗമനങ്ങളില്‍ എത്തണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha