രാഹുല്‍ സ്വാമി പൊറുക്കുക... നേപ്പാളില്‍ ഭൂകമ്പമുണ്ടായതിനു കാരണം രാഹുല്‍ ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്

രാഹുല്‍ ഗാന്ധിക്ക് അല്ലെങ്കിലും കഷ്ടകാലമെന്നാണ് കോണ്‍ഗ്രസ് ദൈവങ്ങള്‍ പറയുന്നത്. കഷ്ടകാലം സന്യസിച്ച് തീര്‍ക്കാന്‍ പോയതിന് പഴികേട്ടിട്ട് അധികം നാളുകളായില്ല. അതിന് മുമ്പ് മറ്റൊരു പേരു ദോഷം. നീണ്ട അജ്ഞാത വാസത്തിനു ശേഷം മനശാന്തിയ്ക്കായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച നേപ്പാളിലെ കേദാര്‍നാഥ് സന്ദര്‍ശിച്ചിരുന്നു. അത് ഏറെ വാര്‍ത്തയാകുകയും ചെയ്തു. ഇപ്പോള്‍ അത് മറ്റൊരു പേരുദോഷമായി. രാഹുലിനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജാണ് രംഗത്തെത്തിയിരിക്കുന്നത്.
നിരവധി പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ പ്രകൃതിദുരന്തത്തിനു കാരണം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണെന്നാണ് ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞത്. രാഹുല്‍ ബീഫ് കഴിക്കുന്ന വ്യക്തിയാണ്. ദേഹശുദ്ധി വരുത്താതെയാണ് വിശുദ്ധിയുള്ള സ്ഥലം രാഹുല്‍ സന്ദര്‍ശിച്ചത്. അതിനാലാണ് ഭൂകമ്പം ഒഴിവാക്കാന്‍ കഴിയാത്തത് എന്നായിരുന്നു ഹരിദ്വാറില്‍ സാക്ഷി മഹാരാജ് നടത്തിയ പ്രസ്താവന.
ഇതാദ്യമായല്ല സാക്ഷി മഹാരാജ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സേയെ ദേശീയവാദിയായി വിശേഷിപ്പിച്ച് നേരത്തെ സാക്ഷി മഹാരാജ് രംഗത്തെത്തിയിരുന്നു. രാജ്യസ്‌നേഹിയാണ് ഗോഡ്‌സെ എന്നായിരുന്നു സാക്ഷിയുടെ പ്രസ്താവന.
മദ്രസകളില്‍ ഖുര്‍ ആന്‍ പഠിപ്പക്കുന്നതുപോലെ സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കണമെന്നും ഹിന്ദു സ്ത്രീകള്‍ നാല് കുഞ്ഞുങ്ങള്‍ക്ക് വീതം ജന്മം നല്‍കണമെന്നുമുള്ള പരാമര്‍ശങ്ങളും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. വോട്ടവകാശം കുടുംബാസൂത്രണം നടത്തുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നും മുസ്ലീങ്ങളെ വന്ധ്യംകരിക്കണമെന്നും സാക്ഷി മഹാരാജ് മുമ്പ് പ്രസ്താവനയിറക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























