മുട്ടുവിറക്കുന്നു ! 270 കോടി ജനങ്ങൾക്ക് വേണ്ടി ഇന്ത്യയോട് യാചിച്ച് ചൈന; അതിർത്തിയിൽ പ്രശ്‌നങ്ങൾ വലുതാക്കാൻ ശ്രമിക്കില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി

ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള സൈനിക ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം ഇരു രാജ്യങ്ങളുടെയും ടാങ്കുകൾ പരസ്പരം വെടിയുതിർക്കുന്നതിനുള്ള ദൂരത്തിനകത്താണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുൻപ് അതിർത്തിയിൽ സ്ഥിതി കലുഷിതമായപ്പോൾ കേന്ദ്ര സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി ചർച്ചയ്‌ക്ക് ശേഷം ഇരുസേനകളും അതിർത്തിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുക തന്നെയാണ്.
ഈ സാഹചര്യം നില നിൽക്കെ ഇന്ത്യയുമായുളള ഭിന്നതകൾ സംസാരിച്ച് തീർക്കാൻ താൽപര്യപ്പെടുകയാണ് ചൈന. അതിർത്തിയിൽ പ്രശ്‌നങ്ങൾ വലുതാക്കാൻ ശ്രമിക്കില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉണ്ടാകാൻ ചൈന പ്രതിജ്ഞാ ബദ്ധരാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി വ്യക്തമാക്കി. ഇന്ത്യയുമായുളള ഭിന്നതകൾ സംസാരിച്ച് തീർക്കാൻ തങ്ങൾ താൽപര്യപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഫ്രഞ്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നടത്തിയ പ്രസംഗത്തിലാണ് യി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ ഇടങ്ങളിൽ ചർച്ച നടത്തി തീരുമാനം കൈക്കൊളളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യഥാർത്ഥ നിയന്ത്രണ രേഖയിലെ റെക്വിൻ പാസിലും പാങ്‌ഗോംഗ് ത്‌സോയിലും പുതിയ കടന്നു കയറ്റത്തെ കുറിച്ച് ചൈനീസ് സേനയും ഇന്ത്യൻ സൈന്യവും പരസ്‌പരം ആരോപണം ഉന്നയിച്ച സമയത്താണ് വാംഗ് യിയുടെ പ്രസ്‌താവന എന്നത് ശ്രദ്ധേയമാണ്. പാങ്‌ഗോംഗ് ത്‌സോയിൽ ചൈനീസ് പട്ടാളത്തിന്റെ പ്രകോപനപരമായ നീക്കത്തെ തങ്ങൾ തടഞ്ഞതായി തിങ്കളാഴ്‌ച സൈന്യം അറിയിച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മിലെ അഭിപ്രായഭിന്നതകൾ ലോകമാകെ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചതായും ചൈന-ഇന്ത്യ അതിർത്തിയിൽ സമാധാനം സ്ഥാപിക്കാൻ ചൈന പ്രതിജ്ഞാബദ്ധരാണെന്നും യി പറയുന്നു. ഇന്ത്യ-ചൈന അതിർത്തി നിർണയിച്ചിട്ടില്ല. അതിനാൽ തന്നെ അവിടെ എപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. ഇവ സംസാരിച്ച് തീർക്കാൻ ചൈന താൽപര്യപ്പെടുന്നു. രാജ്യങ്ങൾ തമ്മിലെ അഭിപ്രായ വ്യത്യാസങ്ങൾ സംഘർഷത്തിലെത്താതെ പരിഹരിക്കണം. വാങ് യി പറഞ്ഞു. ഇന്ത്യയും ചൈനയും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി മുന്നോട്ട് പോയാൽ 270 കോടി ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നും വാങ് യി അഭിപ്രായപ്പെട്ടു.
അതേസമയം അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത ആരോപണമാണ് ചൈന ഉന്നയിക്കുന്നത്. കടന്നുകയറ്റം നടത്തിയത് ഇന്ത്യയാണെന്നും ഇന്ത്യ തങ്ങളുടെ സൈനികരെ പിൻവലിക്കാൻ തയ്യാറാകണെന്നുമാണ് ചൈനയുടെ ഇപ്പോഴത്തെ വാദം. കിഴക്കൻ ലഡാക്കിൽ പാങ് ഗോങ് തടകത്തിന് സമീപം ഇന്തോ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ വിശദീകരണം. ഇന്ത്യൻ സൈന്യം തിങ്കളാഴ്ച അതിർത്തി കടന്ന് 4,200 മീറ്റർ (13,500 അടി) തടാകമായ പാങ് ഗോങ് തടാകത്തിന് സമീപം കടന്നുകയറി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ചൈനീസ് സൈന്യം ആരോപിച്ചു. അതിർത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾ ചൈന സ്വീകരിക്കുമെന്നും സൈന്യം വിശദീകരിച്ചു. അതേസസമയം അതിർത്തിയിൽ ഇപ്പോഴും ചൈന പ്രകോപനം തുടരുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
https://www.facebook.com/Malayalivartha

























