നടിയുടെ വിഡിയോയും 15 നടന്മാരുടെ വിവരങ്ങളും കൈമാറി സംവിധായകന്‍ ലങ്കേഷ്...ചില നടിമാര്‍ ഹണിട്രാപ്പും വേശ്യാവൃത്തിയും നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇദ്ദേഹം കൈമാറിയിട്ടുണ്ട് ...താന്‍ നല്‍കിയ വിവരങ്ങള്‍ കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടിയെന്ന് ഇന്ദ്രജിത്ത് ലങ്കേഷ്

കന്നഡ സിനിമയിൽ ഒട്ടേറെപ്പേർ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷിന്റെ പരാമർശത്തിൽ കൂടുതൽ വിശദീകരണം തേടി സെൻട്രൽ ക്രൈംബ്രാഞ്ച് ആന്റി നാർകോട്ടിക്സ് വിഭാഗം...അന്വേഷണത്തിനോട് അനുബന്ധിച്ച് നടിയുടെ വിഡിയോയും 15 നടന്മാരുടെ വിവരങ്ങളും കൈമാറി എന്ന് സംവിധായകന്‍ ലങ്കേഷ് പറഞ്ഞു ..നിരോധിത ലഹരി ഉത്‌പന്നങ്ങൾ സിനിമാമേഖലയിലും വ്യാപകമാണെന്ന് ചില ചാനൽ ചർച്ചകളിൽ അദ്ദേഹം പറഞ്ഞിരുന്നു.
തിങ്കളാഴ്ച സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍ക്കോട്ടിക്‌സ് വിഭാഗം അഞ്ചു മണിക്കൂറോളം ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തു. സിനിമാ പ്രവര്‍ത്തകരും ലഹരിമരുന്നു ഡീലര്‍മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. എല്ലാം വിഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്..
കന്നഡ നടന്മാരുടെ ലഹരിമരുന്നു ബന്ധത്തെക്കുറിച്ചു പൊലീസിന് അറിവുണ്ടെങ്കിലും താന്‍ നല്‍കിയ വിവരങ്ങള്‍ കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടിയെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. തെളിവുകള്‍ സഹിതമാണ് 15 നടന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ച് മുഴുവന്‍ കാര്യങ്ങളും പുറത്തുവിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു.ചില നടന്മാരുടെ വിഡിയോയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.
ഒരു നടി ലഹരിമരുന്ന് ഉപയോഗിച്ചശേഷം പാര്‍ട്ടിയില്‍ അപമര്യാദയായി പെരുമാറുന്നതിന്റെ വിഡിയോയും നല്‍കിയിട്ടുണ്ട്. ചില നടിമാര്‍ ഹണിട്രാപ്പും വേശ്യാവൃത്തിയും നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇദ്ദേഹം കൈമാറിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
ലങ്കേഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നു ജോയിന്റ കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ലഹരിമാഫിയയുടെ പണം ഉപയോഗിച്ചാണു തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. ലഹരിക്കടത്തുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതോടെ പലരും ശ്രീലങ്കയിലേക്കു രക്ഷപ്പെട്ടു. ഇപ്പോഴത്തെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും കൂട്ടാളികളായ എം.അനൂപ്, ആര്‍.രവീന്ദ്രന്‍ എന്നിവരുമാണ് കഴിഞ്ഞദിവസം നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) വലയിലായത്. നിരവധി വിഐപികളും സിനിമാ പ്രവര്‍ത്തകരും ഇവരുടെ ലഹരിക്കണ്ണിയില്‍ ഉണ്ടെന്നാണു പുറത്തുവരുന്ന വിവരം
കര്‍ണാടകയിലെ പ്രമുഖ സംഗീതജ്ഞര്‍ക്കും മുന്‍നിര അഭിനേതാക്കള്‍ക്കും ഈ സംഘം ലഹരിമരുന്ന് വിതരണം ചെയ്തതായും സംസ്ഥാനത്തെ വിഐപികളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണെന്നും എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞു.
എക്സ്റ്റസി (പരമാനന്ദം) എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്സ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍നിന്ന് ആദ്യം പിടിച്ചെടുത്തത്. 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസില്‍നിന്നും കണ്ടുകെട്ടി. ദൊഡാഗുബ്ബിയിലുള്ള അനിഖയുടെ വീട്ടില്‍നിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു.
ഒരു എക്സ്റ്റസി ഗുളികയ്ക്ക് 1500 മുതല്‍ 2500 രൂപ വരെയാണു വില. പാര്‍ട്ടി പുരോഗമിക്കുന്നതിന് അനുസരിച്ചു മരുന്നിന്റെ വില കൂടാം. ആവശ്യക്കാര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താണു ലഹരിമരുന്നു സ്വന്തമാക്കിയിരുന്നത്.
അതേസമയം കഴിഞ്ഞദിവസങ്ങളിൽ പിടിയിലായ ലഹരിസംഘങ്ങളുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. സിനിമാമേഖലയിൽനിന്നുള്ള ചിലരും മുമ്പ് പലപ്പോഴായി ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.
ഇവരിൽനിന്നും വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം. ഇതിന്റെ ആദ്യപടിയായാണ് ഇന്ദ്രജിത്ത് ലങ്കേഷിന്റെ സഹായം തേടുന്നത്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) മൂന്നാഴ്ചയ്ക്കുള്ളിൽ പിടികൂടിയ രണ്ടു കേസുകളിലെയും പ്രതികൾ സിനിമാമേഖലയിലുള്ളവർക്കും സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചുനൽകിയെന്നാണ് കണ്ടെത്തൽ.
ബിറ്റ്കോയിൻ ഉപയോഗിച്ച് വിദേശത്തുനിന്ന് ഓൺലൈനിലൂടെ വാങ്ങുന്ന മയക്കുമരുന്നാണ് ഇവർ ചില നടന്മാർക്കും ഗായകർക്കും എത്തിച്ചതെന്നാണ് കണ്ടെത്തൽ. നേരത്തേ ഇന്ദ്രജിത്ത് ലങ്കേഷ് സിനിമാമേഖലയിലെ ചില സംഘടനകളെയും രൂക്ഷമായി വിമർശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























