പ്രണബ് മുഖർജിയ്ക്ക് വിട നല്‍കി രാജ്യം...; പൂര്‍ണ ബഹുമതികളോടെ ഭൗതികശരീരം സംസ്കരിച്ചു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ സംസ്‌കരിച്ചു. ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. രാവിലെ മുതല്‍ ഉച്ചയ്‌ക്ക് ഒന്നര വരെ രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഗണ്‍ ക്യാരിയേജ് സംവിധാനത്തിന് പകരം വാനിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ എല്ലാ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നേരത്തെ രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബിന് അന്ത്യാഭിവാദ്യം അർപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് , കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാര്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ രാജാജി മാർഗിലെ ഔദ്യോഗിക വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുതിർന്ന കോൺഗ്രസ് നേതാക്കളും മുതിർന്ന നേതാവിന് ആദരവർപ്പിച്ചു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ അദ്ദേഹത്തെ മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായിതന്നെ തുടരുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി അദ്ദേഹം കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പ്രണബ് മുഖര്‍ജി മരണത്തിന് കീഴടങ്ങിയത്
https://www.facebook.com/Malayalivartha

























