ഒളിച്ചുകളിക്കാൻ വിളിച്ച് എട്ടു വയസുകാരിയെ ഏഴ് കൗമാരക്കാർ ചേർന്ന് പീഡിപ്പിച്ചു; അറസ്റ്റിലായ ആറുപേരിൽ രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ... ഇവരെ ആശുപത്രിയിലും മറ്റു നാലുപേരെ ജുവനൈൽ ഹോമിലേക്കും മാറ്റി

ഒളിച്ചുകളിക്കാൻ വിളിച്ച് എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആറ് കൗമാരക്കാർ അറസ്റ്റിലായി . സംഘത്തിലെ ഒരാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ത്രിപുരയിലെ അഗർത്തലയിൽ കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെൺകുട്ടിക്ക് പരിചയമുള്ളവരാണ് ആൺകുട്ടികൾ എന്നതിനാൽ കളിയ്ക്കാൻ വിളിച്ചപ്പോൾ കുട്ടി കൂടെ ചെല്ലുകയായിരുന്നു
അഗർത്തല എയർപോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തബരിയ ഗ്രാമത്തിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പെൺകുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്
അറസ്റ്റിലായ ആറുപേരിൽ രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. ഇവരെ ആശുപത്രിയിലും മറ്റു നാലുപേരെ ജുവനൈൽ ഹോമിലേക്കും മാറ്റി
https://www.facebook.com/Malayalivartha

























