ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള നാണംകെട്ട ആക്രമണം; രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള നാണംകെട്ട ആക്രമണമാണ് ഫേസ് ബുക്കും വാട്‌സ് ആപ്പും നടത്തുന്നതെന്ന് ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫേസ്ബുക്കിനെതിരേയും വാട്‌സ് ആപ്പിനെതിരേയുമുള്ള ആരോപണങ്ങള്‍ ശക്തിപ്പെട്ടുവരുന്നതിനിടയിലാണ് രാഹുലിന്റെ പ്രതികരണം.
‘ഇന്ത്യയുടെ ജനാധിപത്യവും സാമൂഹിക ഐക്യവും തകര്‍ക്കുന്ന ഫേസ്ബുക്കിന്‍െറയും വാട്സ്ആപ്പിന്‍െറയും നടപടികള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഒരു വിദേശകമ്ബനിയെയും നമ്മുടെ ദേശീയ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കരുത്. ഇത് അടിയന്തിരമായി അന്വേഷിക്കണം, കുറ്റം കണ്ടെത്തിയാല്‍ ശിക്ഷിക്കണം’ എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഫേസ്‌ബുക്ക് ജീവനക്കാരുടെ കൂട്ടായ്മയില്‍ നേരത്തെ അങ്കി ദാസ് പോസ്റ്റ് ചെയ്ത കാര്യങ്ങളാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്. ‘സമൂഹമാധ്യമ പ്രചാരണത്തില്‍ നമ്മള്‍ അദ്ദേഹത്തിന് (മോദി) വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം’ – 2014 ലെ തിരഞ്ഞെടുപ്പില്‍ മോദി വിജയം കൊയ്യുന്നതിന് ഒരു ദിവസം മുന്‍പ് അങ്കി ദാസ് പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. 30 വര്‍ഷമായി അടിത്തട്ടില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായി മോദിയെ പുകഴ്ത്തിക്കൊണ്ട് അങ്കി ദാസ് കുറിച്ചു. ഈ പോസ്റ്റുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പുകളില്‍ നിഷ്പക്ഷത പുലര്‍ത്തുമെന്ന് ഫേസ്ബുക്കിന്റെ പ്രഖ്യാപിത നിലപാടിനെതിരായിരുന്നു അങ്കി ദാസിന്റെ പോസ്റ്റുകള്‍.
https://www.facebook.com/Malayalivartha

























