പ്രസവത്തിന് ചെലവായത് 35,000 രൂപ; പണമില്ലെന്ന് പറഞ്ഞതോടെ അധികൃതര്‍ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാന്‍; പരാതിയുമായി ദമ്ബതികള്‍

പ്രസവ ബില്ലടയ്ക്കാന്‍ ശേഷിയില്ലാത്ത ദമ്ബതികളില്‍ നിന്നും പണത്തിന് പകരം നവജാത ശിശുവിനെ ആശുപത്രി വാങ്ങിയതായി ആരോപണം. ആഗ്ര ട്രാന്‍സ്-യമുനയിലെ ജെ.പി ആശുപത്രിക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങളുമായി ദമ്ബതിമാര്‍ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പക്കല്‍ നിന്നും വാങ്ങിയ കുഞ്ഞിനെ തിരികെ വേണം എന്നാവശ്യപ്പെട്ട് റിക്ഷാ തൊഴിലാളിയായ ശിവ് ചരണും ഭാര്യ ബബിതയും പരാതി നല്‍കി.
എന്നാല്‍, വളര്‍ത്താന്‍ കഴിയാത്തതിനാല്‍ കുഞ്ഞിനെ ദമ്ബതിമാര്‍ സ്വമേധയാ ആശുപത്രിക്ക് കൈമാറിയതാണെന്നാണ് ആശുപത്രി അധിതൃതർ പറയുന്നത്. ശിവ് ചരണിന്റെ ഭാര്യ ബബിത(36) ഓഗസ്റ്റ് 24-ാം തീയതിയാണ് ആറാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. സിസേറിയന്‍ നടത്തിയാണ് ഡോക്ടര്‍മാര്‍ ആണ്‍കുഞ്ഞിനെ പുറത്തെടുത്തത്. 35000 രൂപയായിരുന്നു ആശുപത്രിയിലെ ബില്‍ തുക. എന്നാല്‍ ഇത്രയും തുക കൈയില്‍ ഇല്ലാത്തതിനാല്‍ ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് എന്നാണ് പ്രധാന ആരോപണം.
ഗര്‍ഭകാലത്ത് ആശ വര്‍ക്കറോ മറ്റു ആരോഗ്യപ്രവര്‍ത്തകരോ തങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും സര്‍ക്കാരില്‍നിന്ന് ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നും ദമ്ബതിമാര്‍ പറഞ്ഞു. എഴുത്തോ വായനയോ അറിയാത്തതിനാല്‍ ആശുപത്രി അധികൃതര്‍ നല്‍കിയ പല കടലാസുകളിലും വിരലടയാളം പതിപ്പിച്ചിരുന്നതായും ഇവര്‍ വെളിപ്പെടുത്തി. കുഞ്ഞിനെ കൈമാറിയതോടെ ഒരു രൂപ പോലും ബില്ലടയ്ക്കാന്‍ ആവശ്യപ്പെടാതെ ഡിസ്ചാര്‍ജ് ഷീറ്റ് പോലും നല്‍കാതെ ഇവരെ വിട്ടയക്കുകയായിരുന്നു.
അതേസമയം, ദമ്ബതികളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കുഞ്ഞിനെ വളര്‍ത്താന്‍ കഴിയാത്തതിനാല്‍ ദമ്ബതിമാര്‍ സ്വമേധയാ ആശുപത്രിക്ക് കൈമാറിയതാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ജെ.പി. ആശുപത്രി മാനേജര്‍ സീമ ഗുപ്ത പറഞ്ഞു. കുഞ്ഞിനെ ദത്ത് നല്‍കാന്‍ സമ്മതമാണെന്ന് ദമ്ബതിമാര്‍ ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നും സീമ ഗുപ്ത വ്യക്തമാക്കി. സംഭവം വിവാദമായതോടെ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത് ഗുരുതരമായ കാര്യമാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് പ്രഭു എന്‍. സിങ് വ്യക്തമാക്കി
https://www.facebook.com/Malayalivartha

























