കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു... 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 9058 പേര്‍ക്ക്

കര്‍ണാടകയില്‍ ഇന്ന് 24 മണിക്കൂറിനിടെ 9058 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 135 മരണം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ഇന്നലെ 6495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു. 351481 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 254626 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതായി കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. 24 മണിക്കൂറിനിടെ 5159 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ 90999 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 5800 പിന്നിട്ടു. 5837 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























