മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടു ലക്ഷം കടന്നു.... കഴിഞ്ഞ 24 മണിക്കൂറിനിടെ 15,785 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്, സംസ്ഥാനത്ത് ആകെ മരണസംഖ്യ 24,903 ആയി

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,785 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 8,08,306 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 320 പേര്‍ മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണസംഖ്യ 24,903 ആയി. 1,98,523 പേരാണു ചികിത്സയിലുള്ളത്.
10,978 പേര്‍ ഇന്നലെ രോഗമുക്തി നേടി. 5,84,537 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തി നേടി. 72.32 ശതമാനമാണ് രോഗമുക്തി നിരക്ക്. മുംബൈയില്‍ ഇന്നലെ 1,142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,46,947 ആയി. 1,18,864 പേര്‍ ഇതുവരെ രോഗമുക്തി നേടി. 20,065 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍. 7690 ആണ് ആകെ മരണമെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























