ഇന്ത്യയില്‍ 37.57 ലക്ഷം കോവിഡ് ബാധിതര്‍; ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു, എസ്പിബി പൂര്‍ണമായും ബോധം വീണ്ടെടുത്തു

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 37.57 ലക്ഷം കവിഞ്ഞു. ആകെ മരണം 66,080 ആയി. സംസ്ഥാനം തിരിച്ചുള്ള കോവിഡ് കണക്കില്‍ മഹാരാഷ്ട്ര (8.08 ലക്ഷം) കഴിഞ്ഞാല്‍ അടുത്ത മൂന്നു സ്ഥാനങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് - ആന്ധ്ര (4.45 ലക്ഷം), തമിഴ്‌നാട് (4.33 ലക്ഷം), കര്‍ണാടക (3.51 ലക്ഷം).
കോവിഡ് ചികിത്സയോടു ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം നല്ലരീതിയില്‍ പ്രതികരിക്കുന്നതായി എംജിഎം ഹെല്‍ത് കെയര്‍ ആശുപത്രി. ആരോഗ്യ സൂചികകള്‍ തൃപ്തികരമാണ്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നുണ്ട്. വെന്റിലേറ്റര്‍ സഹായവും എക്‌മോ ചികില്‍സയും തുടരുന്നു. പേശീബലം തിരികെ ലഭിക്കുന്നതിനുള്ള പാസീവ് ഫിസിയോ തെറപ്പിയും ഗുണം ചെയ്യുന്നു.
ആരോഗ്യം അല്‍പം മെച്ചപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹം പാട്ടുകള്‍ മൂളാനും എഴുതാനും ശ്രമിച്ചിരുന്നു. ഐസിയുവില്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പാട്ടുകള്‍ വച്ചുനല്‍കുന്നുണ്ട്. എത്രയും വേഗം വീട്ടിലേക്കു മടങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നു മകന്‍ എസ്.പി.ചരണ്‍ പറഞ്ഞു.
കോവിഡ് അനന്തര അസ്വാസ്ഥ്യം കാരണം എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. ഇന്നലെ കേന്ദ്രമന്ത്രിസഭായോഗത്തില്‍ അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























