ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 31 വരെ നീട്ടി

2019- 20 സാമ്പത്തിക വര്‍ഷത്തെ ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 31 വരെ നീട്ടി. കോംപസിഷന്‍ ഡീലര്‍മാരുടെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ഇത് രണ്ടാം തവണയാണ് നീട്ടുന്നത്.
ജൂലൈ 15 ആയിരുന്നു അവസാന തീയതി. നേരത്തേ ആഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതാണ് രണ്ടു മാസത്തേക്കുകൂടി നീട്ടിയത്. 1.5 കോടി രൂപ വരെ വിറ്റുവരവുള്ള ഏതൊരു ഉപഭോക്താവിനും ജി.എസ്.ടി കോംപസിഷന്‍ സ്‌കീം തെരഞ്ഞെടുക്കാം. ഈപദ്ധതിപ്രകാരം ഉല്‍പാദകര്‍ക്കും വ്യാപാരികള്‍ക്കും ഒരു ശതമാനവും ബാര്‍ ഒഴികെ റസ്റ്റാറന്റുകള്‍ക്ക് അഞ്ചു ശതമാനവുമാണ് നികുതി.
"
https://www.facebook.com/Malayalivartha

























