സ്വീകരണ സമ്മേളനത്തിനിടെ പോലീസിനെ കണ്ടപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഗുണ്ടാ നേതാവ് രക്ഷപെട്ടു

തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് റെഡ് ഹില്‍സ് സൂര്യ ബി.ജെ.പിയില്‍ ചേരുന്നതിന്റെ ഭാഗമായി വണ്ടല്ലൂരില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ വച്ച് പോലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍്റ് എല്‍. മുരുഗന്‍ അടക്കമുളളവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
ബി.ജെ.പിയുടെ സ്വീകരണ ചടങ്ങില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചെങ്കല്‍പ്പേട്ട് പോലീസിന്റെ പ്രത്യേക സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ ഇയാള്‍ കാറില്‍ കയറി രക്ഷപെട്ടു. ആയുധങ്ങളുമായി സ്ഥലത്തുണ്ടായിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു.
കൊലപാതകം, കൊലപാതക ശ്രമം, സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ ഉള്‍പ്പെടെ അമ്പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സൂര്യ. ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധി പേര്‍ പാര്‍ട്ടിയില്‍ ചേരുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് സൂര്യ എന്ന ഗുണ്ടാ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഗുണ്ടാനേതാക്കളായ കല്‍വെട്ട് രവി, സത്യരാജ് എന്നിവര്‍ നേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
പോലീസ് ഗുണ്ടാനേതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി രാഘവന്‍െ്റ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. ആറ് ഗുണ്ടാ നേതാക്കള്‍ക്കൊപ്പം അറസ്റ്റ് ചെയ്ത ബി.ജെ.പി പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha

























