പശ്ചിമ ബംഗാളിലെ കോളേജില്‍ മെറിറ്റില്‍ പ്രവേശനം കിട്ടിയവരുടെ ലിസ്റ്റില്‍ കാര്‍ട്ടൂണ്‍ താരം ഷിന്‍ചാനും...!

പ്രശസ്ത ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രമായ ഷിന്‍ചാന്‍ നൊഹാറയുടെ പേര്് പശ്ചിമ ബംഗാളിലെ കോളേജിന്റെ മെറിറ്റ് ലിസ്റ്റില്‍ കടന്നുകൂടി. പശ്ചിമ ബംഗാളിലെ സിലിഗുരി കോളേജിലെ ബിഎസ്‌സി ഓണേഴ്‌സ് മെറിറ്റ് ലിസ്റ്റിലാണ് ഷിന്‍ചാന്റെ പേര് കടന്നു കൂടിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ട ഉടനടി ലിസ്റ്റ് എടുത്തുമാറ്റിയതായും പുതിയ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായും കോളേജ് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സിലിഗുരി കോളേജിന് പുറമെ മറ്റ് നാല് കോളേജുകള്‍ കൂടി തങ്ങളുടെ മെറിറ്റ് ലിസ്റ്റില്‍ സമാനമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പു തന്നെ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ബിരുദപ്രവേശന നടപടികളെല്ലാം ഓണ്‍ലൈനായിട്ടാണ് നടത്തുന്നത്. മണിക്‌ചെക്ക് കോളേജിലെ ബിഎ ഇംഗ്ലീഷ് മെറിറ്റ് ലിസ്റ്റില്‍ ഗായിക നേഹ കക്കാറിന്റെ പേര് കടന്നു കൂടിയിരുന്നു. ഇത് കൂടാതെ നടി സണ്ണി ലിയോണിന്റെ പേരും മൂന്നു കോളേജുകളിലെ മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























