ബീഹാറില്‍ പോലീസ് ക്യാമ്പിലെ വെടിവെപ്പില്‍ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു

ബീഹാര്‍ മിലിട്ടറി പോലീസ് ക്യാമ്പിലെ വെടിവയ്പ്പില്‍ ഗൂര്‍ഖാ പോലീസിലെ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. വെടിയൊച്ച കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ ഇരുവരും മരണമടഞ്ഞു കഴിഞ്ഞിരുന്നു.
അമര്‍ ശുഭ, വര്‍ഷ ടിപ്പിംഗ് തമാങ്ങ് എന്നിവരാണ് കൊല്ലപ്പെട്ടത്. അമറിന്റെ എസ്.എല്‍.ആര്‍ തോക്കില്‍ നിന്ന് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ഇരുവരും വിവാഹിതരാണ്.
പ്രണയത്തകര്‍ച്ചയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് കൂടുതല്‍ വിശദമായ അന്വേഷണത്തിന് ശേഷമേ പറയാനാവുകയുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























