ഗൂഗിള്‍ പേ വഴി നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ഉപയോഗിച്ച് കോണ്ടാക്ട്ലെസ് പണമിടപാട് സൗകര്യവും

യുപിഐ സംവിധാനമുപയോഗിച്ച് പണമിടപാട് നടത്തിയിരുന്ന ഗൂഗിള്‍ പേ വഴി ഇനി കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെ പണം കൈമാറാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.
എന്‍എഫ്സി സംവിധാനം വഴി പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ കാര്‍ഡ് ഉപയോഗിക്കാതെയും പിഎന്‍ നല്‍കാതെയും ഇടപാട് നടത്താന്‍ കഴിയും. ഗൂഗിള്‍ പേയിലെ സെറ്റിങ്സില്‍ പോയി പേയ്മന്റ് മെത്തേഡില്‍ ക്ലിക്ല് ചെയ്ത് കാര്‍ഡിലെ വിവരങ്ങള്‍ ചേര്‍ക്കാം. കാര്‍ഡിന്റെ നമ്പര്‍, കാലാവധി, സിവിവി, കാര്‍ഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേര്‍ക്കാന്‍ കഴിയുക.
യഥാര്‍ഥ കാര്‍ഡ് നമ്പറിനുപകരം വ്യര്‍ച്വല്‍ അക്കൗണ്ട് നമ്പര്‍ ആപ്പ് തനിയെ ഉണ്ടാക്കും. കാര്‍ഡ് വിവരങ്ങള്‍ ചേര്‍ത്തുകഴിയുമ്പോള്‍ ഉണ്ടാക്കുന്ന ഈ നമ്പര്‍ 'ടോക്കണ്‍' എന്ന പേരിലാണ് അറിയപ്പെടുക. കാര്‍ഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പറാണ് ഷോപ്പുകളിലെ പണമിടപാടിന് ഉപയോഗിക്കേണ്ടത്.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. തമാസിയാതെ എല്ലാവര്‍ക്കും സേവനം പ്രയോജനപ്പെടുത്താമെന്നും ഗൂഗിള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























