പട്ടിണികിടന്നു മരിച്ച ഏഴു വയസ്സുകാരന്റെ മൃതദേഹത്തിന് മൂന്നുനാള്‍ കാവലിരുന്ന് ഒരമ്മ... അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു, സ്ഥലത്തെത്തിയ പോലീസ് കണ്ടത് ദയനീയ കാഴ്ച

പട്ടിണികിടന്നു മരിച്ച ഏഴു വയസ്സുകാരന്റെ മൃതദേഹത്തിന് ഉറുമ്പരിക്കാതെ മൂന്നുനാള്‍ കാവലിരുന്ന് ഒരമ്മ. അസഹനീയമായ ദുര്‍ഗന്ധവ വരാന്‍ തുടങ്ങിയതോടെ അയല്‍ക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് കണ്ടത് നിശ്ചലമായ മകന്റെ ശരീരവും അടുത്ത് കണ്ണീര്‍ വാര്‍ത്ത് ഇരിക്കുന്ന അമ്മയും. ആവഡിക്കടുത്ത് തിരുനിന്‍ട്രാവൂരിലാണു സംഭവം നടന്നത്.
സിടിഎച്ച് റോഡിലെ കെട്ടിടത്തില്‍ താമസിക്കുന്ന സരസ്വതിയാണ് മകന്‍ സാമുവലിന്റെ മൃതശരീരത്തിനു കാവലിരുന്നത്. സരസ്വതിക്കു മനോദൗര്‍ബല്യമുള്ളതായി ബന്ധുക്കളെ ഉദ്ധരിച്ചു പൊലീസ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുന്‍പു ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്നു മകനൊപ്പം സിടിഎച്ച് റോഡിലെ കെട്ടിടത്തിലായിരുന്നു താമസം. താഴത്തെ നിലയില്‍ ബന്ധുക്കള്‍ ഉണ്ടെങ്കിലും സമ്പര്‍ക്കപ്പെട്ടിരുന്നില്ല. നാലു മാസം മുന്‍പ് സരസ്വതിയെയും സാമുവലിനെയും മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
സരസ്വതി നേരത്തേ ഹോമിയോപ്പതി ക്ലിനിക് നടത്തിയിരുന്നെങ്കിലും കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല. ലോക്ഡൗണ്‍ കൂടിയായതോടെ സ്ഥിതി തീരെ മോശമാവുകയായിരുന്നു.
https://www.facebook.com/Malayalivartha

























