പരസ്പര ധാരണയ്ക്ക് വിഘ്നം വരുത്തി ചൈന: ഇന്ത്യയുടെ ഇടപെടൽ തക്കസമയത്ത്

പാങ്കോങിൽ കഴിഞ്ഞദിവസം ചൈന പ്രകോപനം നടത്തിയിരുന്നു. എന്നാൽ ഇന്ത്യ അതിനെ ശക്തമായി തടയുകയും ചെയ്തു. ഇപ്പോൾ ചൈനയ്ക്കെതിരെ ഇന്ത്യ വീണ്ടും ആരോപണം ഉയർത്തി രംഗത്തുവന്നിരിക്കുകയാണ്,. അതിർത്തിയിൽ കാര്യങ്ങൾ സമാധാനപരമായി ചർച്ചചെയ്തു പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാൽ ചൈന ധാരണ ലംഘിച്ച് പ്രകോപനമുണ്ടാക്കുന്ന ഇന്ത്യ ആരോപിച്ചു.
അതിർത്തിത്തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ച തുടരുന്നതിനിടയിൽ പരസ്പരധാരണ ലംഘിച്ച് ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഇന്ത്യ. യഥാസമയം ഇന്ത്യ പ്രതിരോധിച്ചതിനാൽ പാംഗോങ് തടാകക്കരയിലെ തത്സ്ഥിതി മാറ്റാനുള്ള നീക്കം തടയാൻ കഴിഞ്ഞു.
അതിർത്തിയിലെ സൈന്യത്തെ നിയന്ത്രിക്കണമെന്നും പ്രകോപനപരമായ നടപടികളൊഴിവാക്കി അച്ചടക്കം പാലിക്കണമെന്നും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സ്ഥിതിഗതികൾ ശാന്തമാക്കാനായി ഇരുരാജ്യങ്ങളുടെയും ഗ്രൗണ്ട് കമാൻഡർമാർ തിങ്കളാഴ്ച യോഗം ചേന്നുകൊണ്ടിരിക്കുമ്പോൾ പോലും ചൈനീസ് സൈന്യം പ്രകോപനം തുടർന്നു. ഇത്തരത്തിൽ ഒരു അവസ്ഥയാണ് ഇപ്പോൾ അവിടെ തുടരുന്നത്. അതേസമയം കഴിഞ്ഞ ദിവസം അജിത് ഡോവൽ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. കിഴക്കന്‍ ലഡാക്കിൽ കഴിഞ്ഞ ദിവസം ചൈന സംഘർഷം അഴിച്ച് വിട്ടിരുന്നു. ഇതിന്റെ പിന്നാലെ നിര്‍ണായകമായ തീരുമാങ്ങളിലേക്ക് രാജ്യം കടന്നിരുന്നു വളരെ പ്രധാന പ്പെട്ട കേന്ദ്രങ്ങളില്‍ സൈനികസാന്നിധ്യം ശക്തമാക്കുവാനുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു. ഡോവല്‍ യോഗം വിളിച്ചിരുന്നു,
കിഴക്കൻ ലഡാക്കിലെ പാൻഗോങ് തടാകത്തിനു സമീപം സൈനിക സാന്നിധ്യം ശക്തമാക്കി കഴിഞ്ഞിരുന്നു ഇന്ത്യ. പ്രദേശത്ത് ഇപ്പോൾ തുടരുന്ന സ്ഥിതിക്ക് മാറ്റം വരുത്താനുള്ള ശ്രമം ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനു പിന്നാലെയാണ് ഈ നീക്കം തുടങ്ങിയത്. ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യൻ സൈന്യംകഴിഞ്ഞ ദിവസം പ്രതിരോധിച്ചിരുന്നു.
ലഡാക്ക് മേഖലയിലെ സൈനിക സാന്നിധ്യം ശക്തമാക്കാനും ചൈനയെ പ്രതിരോധിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ സൈനികർക്ക് അനുമതി നൽകാനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അധ്യക്ഷത വഹിച്ച യോഗം തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ചയാണ് യോഗം ചേർന്നത്. സൈന്യത്തിലെ മുതർന്ന ഉദ്യോഗസ്ഥരെ കൂടാതെ ഐ.ബിയുടെയും റോയുടെയും മേധാവികൾ ഡോവലിനെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
വരുംമാസങ്ങളിൽ ചൈനയിൽനിന്ന് പ്രതീക്ഷിക്കാവുന്ന നീക്കങ്ങളെ കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകൾ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാറും റോ സെക്രട്ടറി സാമന്ത് ഗോയലും ഡോവലിനു മുന്നിൽ അവതരിപ്പിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും യോഗത്തിൽ പങ്കെടുത്തിരുന്നു. പാൻഗോങ് തടാകത്തിനു ചുറ്റുമുള്ള നിർണായക ഇടങ്ങളിലാണ് ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുള്ളതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാൻഗോങ് തടാകത്തിന്റെ തെക്കൻതീരത്തെ പ്രദേശങ്ങൾ കയ്യേറാനുള്ള ചൈനയുടെ പുതിയ ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമാന്തരമായ പ്രദേശങ്ങളിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 29-ാം തിയതി അർധരാത്രിയോടെയും 30-ാം തിയതി പുലർച്ചയോടെയുമാണ് പാൻഗോങ് തടാകത്തിന്റെ തെക്കൻതീരത്തെ തൽസ്ഥിതിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള നീക്കങ്ങൾ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഉന്നത സൈനിക-സുരക്ഷാ മേധാവികൾ കിഴക്കൻ ലഡാക്കിലെ സാഹചര്യങ്ങൾ ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ പ്രകോപനത്തെ കുറിച്ച് കരസേന മേധാവി എം.എൻ.നരവണെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























