റഫാല്‍ വിമാനത്തിന് ഭീഷണിയായി പക്ഷികള്‍; ഹരിയാന സര്‍ക്കാറിന് കത്തെഴുതി വ്യോമസേന

റഫാല്‍ വിമാനത്തിന് പക്ഷികള്‍ ഭീഷണിയായതിനെ തുടർന്ന് ഹരിയാന സര്‍ക്കാറിന് കത്തെഴുതി വ്യോമസേന. റഫാല്‍ വിമാനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അംബാല വ്യോമ താവളത്തിന് ചുറ്റും മാലിന്യ നിക്ഷേപം നടത്തുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായാണ്വ്യോമസേന ഹരിയാന സര്‍ക്കാറിനെ സമീപിച്ചത്. ഇത് നിയന്തിക്കാത്തത് മൂലം പക്ഷികളുടെ സാന്ധ്രത കൂടുന്ന പ്രദേശത്തെ റഫാല്‍ വിമാനങ്ങളുടെ പറക്കലുകള്‍ക്ക് ഭീഷണിയാണ് എന്നാണ് വ്യോമസേന പറയുന്നത്.
പക്ഷികള്‍ ആകാശത്തുവച്ച് വിമാനങ്ങളുമായി കൂട്ടിയിടിക്കുന്ന അവസ്ഥ, പുതുതായി ഇന്ത്യ സ്വന്തമാക്കി റഫാല്‍ വിമാനത്തിന് വലിയ കേടുപാട് ഉണ്ടാക്കിയേക്കും എന്നാണ് ഹരിയാ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ഡയറക്ടര്‍ ജനറല്‍ ഇന്‍സ്പെക്ഷന്‍ ആന്‍റ് സെഫ്റ്റി ഓഫ് ഇന്ത്യന്‍ എയര്‍ഫോഴ്സ് എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























