Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

എല്ലാം സ്വാമിയുടെ അനുഗ്രഹം.... പ്രധാനമന്ത്രിപദം വരെയെത്തിച്ച ആത്മീയ ഗുരുവിനെ കാണാന്‍ മോഡി അടുത്തയാഴ്ച എത്തുന്നു

04 MAY 2015 09:59 AM IST
മലയാളി വാര്‍ത്ത.

95 വയസ്സായ ആ സ്വാമിജിയുടെ വാക്കാണ് നരേന്ദ്ര മോഡിക്ക് എല്ലാം. കൊല്‍ക്കത്തയിലെ ബേലൂര്‍ മഠിലുള്ള രാമകൃഷ്ണ മിഷന്‍ ആശ്രമത്തിലെ സന്യാസി ശ്രേഷ്ഠനായ സ്വാമി ആത്മസ്ഥാനന്ദയാണ് മോഡിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള ശക്തി കേന്ദ്രം.
കൊല്‍ക്കത്തയിലെത്തിയാല്‍ മോഡി ബേലൂര്‍ മഠത്തില്‍ പോകാറുണ്ട്. ഏറ്റവുമൊടുവില്‍ പോയത് 2013ലാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അപ്പോള്‍ മോഡിയെങ്കിലും, പോയത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഗ്രഹം തേടിയാണ്. 
2014 മെയ് 26ന് പ്രധാനമന്ത്രിയായി മോഡി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്ദേഹം ധരിച്ചിരുന്ന കോട്ടിന്റെ പോക്കറ്റില്‍ ഒരു പൂവ് ഉണ്ടായിരുന്നു. ബേലൂര്‍ മഠത്തില്‍നിന്ന് ആത്മസ്ഥാനന്ദ അനുഗ്രഹിച്ച് അയച്ചുകൊടുത്തതായിരുന്നു ആ പൂവ്. നരേന്ദ്ര ഭായ് എന്ന് സംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും പൂവിനൊപ്പമുണ്ടായിരുന്നു.
ആത്മസ്ഥാനന്ദയും മോഡിയുമായുള്ള ബന്ധത്തിന് ഏറെ വര്‍ഷത്തെ പഴക്കമുണ്ട്. 1966ല്‍ രാമകൃഷ്ണ മിഷന്റെ ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള ആശ്രമത്തിന്റെ ചുമതലക്കാരനായി ആത്മസ്ഥാനന്ദ എത്തിയപ്പോള്‍ മുതല്‍ക്കുള്ളതാണ് ആ ബന്ധം. സ്വാമി വിവേകാനന്ദനില്‍ ആകൃഷ്ടനായ നരേന്ദ്ര മോഡിയെന്ന യുവാവ് ഈ ആശ്രമത്തില്‍ അഭയം തേടിയെത്തി.
തനിക്ക് സന്യാസിയാകണമെന്ന ആഗ്രഹം ആത്മസ്ഥാനന്ദയ്ക്ക് മുന്നില്‍ മോഡി അവതരിപ്പിച്ചെങ്കിലും, രാജ്‌കോട്ടിലെ ആശ്രമത്തിന് സന്യാസി ദീക്ഷ നല്‍കാനുള്ള അധികാരമുണ്ടായിരുന്നില്ല. ബേലൂര്‍ മഠത്തിലെ അന്നത്തെ മുഖ്യ സന്യാസി മാധവാനന്ദയ്ക്കുള്ള ഒരു കത്തുമായി മോഡിയെ അദ്ദേഹം കൊല്‍ക്കത്തയ്ക്ക് അയച്ചു. എന്നാല്‍, സന്യാസമല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് നിയോഗമെന്ന് പറഞ്ഞ് മാധവാനന്ദ മോഡിയുടെ ആവശ്യം നിരാകരിച്ചു.
തിരികെ രാജ്‌കോട്ടിലെത്തിയ മോഡി കുറച്ചുനാള്‍ കൂടി ആത്മസ്ഥാനന്ദയ്‌ക്കൊപ്പം ആശ്രമത്തില്‍ കഴിഞ്ഞു. പിന്നീട് രാഷ്ട്രീയ സ്വയം സേവക് സംഘത്തില്‍ ചേരുകയായിരുന്നു. ഭാവിയില്‍ പലതവണ ആത്മസ്ഥാനന്ദയുടെ അനുഗ്രഹം തേടി മോഡിയെത്തിയിട്ടുണ്ട്. 
ഇക്കുറി ആശുപത്രിയിലെത്തിയാകും മോദി ആത്മസ്ഥാനന്ദയെ സന്ദര്‍ശിക്കുക. ഫെബ്രുവരി മുതല്‍ ചികിത്സയിലാണ് ഈ സന്യാസി വര്യന്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (27 minutes ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (5 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (5 hours ago)

V D SATHEESHAN കനഗോലു സർവേ  (5 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (5 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (5 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (5 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (5 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (5 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (5 hours ago)

ഇങ്ങനെ പണിയെടുക്കാൻ വേണം ചങ്കൂറ്റം.. പണിമുടക്ക് ദിവസം റോഡിൽ പണിക്കിറങ്ങി ഡ്രൈവർ യദു,സമരക്കാർക്ക് പിരിവെട്ടുന്ന കാഴ്ച  (5 hours ago)

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (5 hours ago)

മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല: താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്ന് ആതിര ഗ്രേസ്  (6 hours ago)

ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും  (6 hours ago)

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകര  (6 hours ago)

Malayali Vartha Recommends