ആപ്പിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനെതിരെ ലൈംഗികാരോപണം

ആം ആദ്മിക്കു തലവേദനയായി ലൈംഗികാരോപണവും. എഎപി നേതാവ് കുമാര്‍ വിശ്വാസിനെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. കുമാര്‍ വിശ്വാസിനോടും ഭാര്യയോടും ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഹാജരാകാന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു വനിതാ അംഗത്തിന് കുമാര്‍ വിശ്വാസുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അദ്ദേഹം അത് നിഷേധിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് യുവതി വനിതാകമ്മിഷനെ സമീപിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും പൊലീസ് കമ്മീഷണര്‍ക്കും താന്‍ പ്രത്യേകം പരാതി നല്‍കിയിട്ടുള്ളതായി യുവതി പറഞ്ഞു. കേജ്‌രിവാള്‍ തന്റെ പരാതിക്ക് ചെവി കൊടുത്തില്ലെന്നും അവര്‍ വ്യക്തമാക്കി. ഈ സംഭവത്തിന്റെ പേരില്‍ യുവതിയുടെ സ്വകാര്യ ജീവിതം തകര്‍ന്നെന്നും അവരുടെ ഭര്‍ത്താവും കുട്ടികളും ഉപേക്ഷിച്ചെന്നും യുവതി പറഞ്ഞതായി വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ബര്‍ഖാ സിങ് പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്തുകൊണ്ടു വന്നില്ലെങ്കില്‍ വിവാഹമോചനം വേണമെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞിട്ടുണ്ട്.
2014ലെ പൊതു തെരഞ്ഞെടുപ്പില്‍ താനും കുമാര്‍ വിശ്വാസിനൊപ്പം അമേഠിയില്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നെന്ന് യുവതി പറഞ്ഞു. എന്നാല്‍ താനുമായി ബന്ധമുണ്ടെന്ന് വിശ്വാസിന്റെ ഭാര്യ മനസിലാക്കിയെന്നും അയാളെ കൈയോടെ പിടികൂടിയെന്നുള്ള റിപ്പോര്‍ട്ടാണ് പിന്നീട് താന്‍ കാണുന്നതെന്ന് അവര്‍ പറഞ്ഞു. പിന്നീട് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും താനും കുമാറും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചു. ഈ വാര്‍ത്ത തെറ്റാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ കുമാര്‍ വിശ്വാസിനെ പോയി കണ്ടിരുന്നെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ രാഷ്ട്രീയ ജീവിതത്തിന് ആവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും യുവതി വ്യക്തമാക്കി.
അതേ സമയം ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനമില്ലാത്തതുമാണെന്ന് എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























