രൂപേഷിനെയും സംഘത്തെയും കോടതിയില്‍ ഹാജരാക്കി: അറസ്റ്റ് നടന്നതിനെച്ചൊല്ലി ആശയക്കുഴപ്പം

തമിഴ്‌നാട്ടില്‍ പിടിയിലായ മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും സംഘത്തെയും കോടതിയില്‍ ഹാജരാക്കി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ ആസ്ഥാനത്ത് നിന്ന് കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്കാണ് സംഘത്തെ കൊണ്ടുപോയത്. തങ്ങളെ ആന്ധ്രായില്‍ നിന്നും പോലീസ് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്ന് പോലീസ് വാഹനത്തിലേക്ക് കയറുന്നതിനിടെ രൂപേഷ് പറഞ്ഞു. മുദ്രാവാക്യം വിളികളോടെയാണ് സംഘംപോലീസ് വാഹനത്തില്‍ കയറിയത്. ഇന്നലെ വൈകിട്ടാണ് കോയമ്പത്തൂരിലെ ഒരു ബേക്കറിയില്‍ നിന്ന് സംഘത്തെ പിടികൂടിയത്. തമിഴ്‌നാട്, ആന്ധ്ര, കേരള പോലീസിന്റെ സംയുക്ത സംഘമാണ് ഇവരെ പിടികൂടിയത്.
ഇന്നലെ രാത്രി മുതല്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സംഘത്തെ കോടതിയില്‍ ഹാജരാക്കുന്നതിന് കൊണ്ടു പോയത്. ഇന്ന് രാവിലെ കോയമ്പത്തൂരിലെത്തിയ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട് ഇന്റലിജന്‍സ് ഡി.ഐ.ജി ഈശ്വര മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് പോലീസ് സംഘവും ആന്ധ്ര പോലീസും സംഘത്തെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ആന്ധ്ര പോലീസ് സംഘം മടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























