ദള്‍ ഐക്യത്തെ തകര്‍ത്ത് ബീഹാര്‍ പിടിക്കും... ബിഹാര്‍ പിടിക്കാന്‍ മോഡിയുടെ ഒ.ബി.സി. കാര്‍ഡ്; മേല്‍ത്തട്ട് പരിധി പത്തര ലക്ഷമാക്കാന്‍ ശിപാര്‍ശ

ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള(ഒ.ബി.സി.) സംവരണത്തിനുള്ള മേല്‍ത്തട്ടുപരിധി(ക്രീമിലെയര്‍)ആറു ലക്ഷത്തില്‍ നിന്നു പത്തരലക്ഷമാക്കി ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച ശിപാര്‍ശ കമ്മിഷന്‍, കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചു. ഈ ശിപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ പ്രതിമാസം 83,000 രൂപവരെ വരുമാനം ലഭിക്കുന്ന ഒ.ബി.സി. വിഭാഗങ്ങള്‍ക്കും സംവരണാനുകൂല്യം ലഭിക്കും.
ഒ.ബി.സി. വിഭാഗത്തിനു കേന്ദ്ര സര്‍വീസില്‍ സംവരണം ചെയ്യപ്പെട്ട 27 ശതമാനം തസ്തികകള്‍ നികത്താന്‍ മാനദണ്ഡത്തിലും പരീക്ഷകളിലും ഇളവ് അനുവദിക്കണമെന്നും പിന്നാക്ക വിഭാഗ കമ്മിഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഈ ശിപാര്‍ശകള്‍ മോഡി സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന ഒ.ബി.സി. എം.പിമാര്‍ ഒ.ബി.സി വിഭാഗത്തില്‍നിന്നുള്ള രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞ മോഡിയെ അഭിനന്ദിച്ചിരുന്നു.ഒ.ബി.സി. വിഭാഗങ്ങള്‍ക്കു മുന്‍തൂക്കമുള്ള ബിഹാറില്‍ മോഡിയെ ഒ.ബി.സി. പ്രധാനമന്ത്രിയായി അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ കാലയളവില്‍ ഒ.ബി.സികള്‍ക്കു പരിഗണന ലഭിക്കുന്നു എന്നു ചൂണ്ടിക്കാട്ടുകയും ചെയ്യാനുള്ള അവസരമാണ് ബി. ജെ. പി ലക്ഷ്യമിടുന്നത്.
ഒ.ബി.സിക്കുള്ള മേല്‍ത്തട്ടുപരിധി ഗ്രാമപ്രദേശങ്ങളില്‍ ഒന്‍പതുലക്ഷവും നഗരവാസികള്‍ക്കു 12 ലക്ഷവുമാക്കി ഉയര്‍ത്തണമെന്ന് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു പരിഗണിക്കാന്‍ തയാറാകാതിരുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ മേല്‍ത്തട്ട് പരിധി ആറു ലക്ഷമായി നിജപ്പെടുത്തുകയായിരുന്നു. ഈ നിലപാട് ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഗസറ്റഡ് ഓഫീസര്‍ തസ്തികയിലുണ്ടായിരുന്ന ഉദ്യേഗസ്ഥരുടെ കുടുംബങ്ങള്‍ക്കു സംവരണാനുകൂല്യം നഷ്ടമാക്കിയതു കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























